തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ കോവിഡ് വ്യാപനം. 30 പേർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. അക്കാദമിയിൽ വനിതാ ബറ്റാലിയന്‍റെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും പരിശീലനമാണ് നടക്കുന്നത്. ഇവരിലെ 30 പേർക്കാണ് രോഗബാധ.
കോവിഡ് വ്യാപനത്തെ തുടർന്ന് അക്കാദമിയെ ക്ലസ്റ്ററായി പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യത്തിൽ അക്കാദമിയിൽ നടക്കുന്ന പരിശീലന പരിപാടികൾ ഒരാഴ്ചത്തേക്ക് നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിനവും ആയിരത്തിലേറെ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 1278 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച 1370 പേര്‍ക്കും മേയ് 31ന് 1161 പേര്‍ക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച ഒന്നും ബുധനാഴ്ച നാലും മേയ് 31ന് രണ്ടും മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്. 407 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം -168, കൊല്ലം -53, പത്തനംതിട്ട -67, ഇടുക്കി -58, കോട്ടയം -152, ആലപ്പുഴ -40, തൃശൂര്‍ -134, പാലക്കാട് -19, മലപ്പുറം -29, കോഴിക്കോട് -124, വയനാട് -അഞ്ച്, കണ്ണൂര്‍ -17, കാസർകോട് -അഞ്ച് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗികളുടെ എണ്ണം.
മഴക്കാലമെത്തിയതോടെ പനി ബാധിതരുടെ എണ്ണവും ഉയര്‍ന്നു. വ്യാഴാഴ്ച പനിബാധിച്ച് 8178 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം പനി ബാധിതരുടെ എണ്ണം 6842 ആയിരുന്നു. 13 പേര്‍ക്ക് ഡെങ്കിപ്പനിയും ഒമ്പതുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.