ചൂർണിക്കര: പഞ്ചായത്തിലെ വിവിധ വാർഡുകൾ കെണ്ടയ്ൻമെൻറ് സോണാക്കിയിട്ടും ഈ വാർഡുകൾക്കിടയിെല കുന്നത്തേരി കവലയിൽ ജനങ്ങളുടെ അലസത തുടരുന്നു. പഞ്ചായത്തിലെ മൂന്ന്, ഏഴ്, ഒമ്പത്, 15 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണിലാണ്. പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ കുന്നത്തേരി കവലയുടെ ചുറ്റുവട്ടെത്ത വാർഡുകളാണിവ. ഈ വാർഡുകളിൽനിന്നടക്കം പതിവായി ഇവിടെ പലരും എത്തിയിരുന്നതാണ്.
എന്നാൽ, കവലയിൽ ഇപ്പോഴും ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ കൂട്ടംകൂടുകയാണെന്ന് ആക്ഷേപമുണ്ട്. ആലുവ നഗരസഭയുടെ പരിസര പഞ്ചായത്തായ ചൂർണിക്കരയിലെ ജനം തിങ്ങിപ്പാർക്കുന്ന പ്രദേശമായ 10, 11 വാർഡുകൾ ഉൾപ്പെട്ട കുന്നത്തേരിയിൽ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കുന്നത്തേരി മേഖല കമ്മിറ്റിക്ക് വേണ്ടി രാജേഷ് കലക്ടർക്ക് കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.