നിലമ്പൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടകളില്‍ പോയി അവശ്യവസ്തുക്കള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസകരമായ രീതിയില്‍ മൊബൈല്‍ ആപ്പുമായി അമല്‍ കോളജ് വിദ്യാര്‍ഥി. ബി.ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ മയ്യന്താനിയിലെ റസല്‍ അമീന്‍ ആണ് 'ഓണ്‍ ഡോര്‍ സര്‍വിസസ്' മൊബൈല്‍ ആപ് വികസിപ്പിച്ചെടുത്തത്.
നിലമ്പൂരിലെ മുഴുവന്‍ കടകളുമായി ബന്ധിപ്പിച്ച രീതിയില്‍ ക്രമീകരിച്ച ആപ്പിനെ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയും. 15 കിലോമീറ്റര്‍ ചുറ്റളവില്‍ ഇപ്പോള്‍ സേവനം ലഭ്യമാണ്. ഓണ്‍ലൈന്‍ പേമെൻറും സാധനങ്ങള്‍ കൈപ്പറ്റുമ്പോള്‍ പണമടക്കാനും സൗകര്യമുണ്ട്.
വാട്‌സ്ആപ്പിലൂടെ തുടക്കംകുറിച്ച സംരംഭത്തിന് ജനങ്ങളില്‍നിന്ന് ലഭിച്ച അംഗീകാരമാണ് പുതിയ ആപ്പിനെ വികസിപ്പിച്ചെടുക്കാന്‍ റസലിനെ പ്രേരിപ്പിച്ചത്. ആപ്പ് ലോഞ്ജിങ് ദുബൈ ബ്രിഡ്ജ്‌വെ ഗ്രൂപ് എം.ഡി പി.വി. ജാബിര്‍ അബ്ദുല്‍ വഹാബ് നിര്‍വഹിച്ചു. കോമേഴ്‌സ് ആൻഡ് മാനേജ്‌മെൻറ് വിഭാഗം മേധാവി ഡോ. കെ.എ. ധന്യ, കോഒാഡിനേറ്റര്‍ എസ്. നിഷ, ഡോ. യു. ഉമേഷ്, ഫാത്തിമ അദീല ബീവി തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.