പാലക്കാട്: ജില്ലയിൽ രണ്ടുപേർക്ക് കോവിഡ് ഡെൽറ്റ വേരിയൻറ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ച് രോഗമുക്തരായ രണ്ടുപേരിൽ ജനിതക മാറ്റം വന്ന ഡെൽറ്റ വകഭേദം ഉണ്ടായിരുന്നതായി ഡി.എം.ഒ ഡോ. കെ.പി. റീത്തയാണ് സ്ഥിരീകരിച്ചത്.
50 വയസ്സിനടുത്ത് പ്രായമുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് ബാധയുണ്ടായത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയും നിലവിൽ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രോഗബാധിതരായവരും കോവിഡ് മുക്തരായി.
നിലവിൽ രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ രോഗഭീഷണി നിലനിൽക്കുന്നില്ലെന്നും ഇവിടെ കൂടുതൽ പരിശോധന നടത്തുമെന്നും ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള അടിയന്തര യോഗം ചൊവ്വാഴ്ച്ച വിളിച്ച് ചേർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.