തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് അന്തർജില്ല യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ ജോലിക്ക് ഹാജരാകാൻ കഴിയാത്ത സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കോവിഡ് അനുബന്ധ സേവനങ്ങൾക്ക് നിയോഗിച്ച് സർക്കാർ ഉത്തരവായി.
എല്ലാ വകുപ്പ്/ ഓഫിസ് മേധാവികളും ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെയും അധ്യാപകരുടെയും പേര്, മേൽവിലാസം മൊബൈൽ നമ്പർ, തസ്തിക എന്നിവ ഉൾപ്പെടെ വിവരങ്ങൾ ജീവനക്കാരുടെ സ്വന്തം ജില്ലയുടെ ചുമതലയുള്ള കലക്ടർക്ക് കൈമാറണം. പട്ടികയിലുള്ള ജീവനക്കാരെ അതത് ജില്ല കലക്ടർമാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കലക്ടറേറ്റിലും തദ്ദേശ സ്ഥാപനങ്ങളിലും അടിയന്തരമായി വിന്യസിക്കണം. ആരോഗ്യപരമായ കാരണങ്ങളാൽ ജോലിക്ക് ഹാജരാക്കാത്ത ജീവനക്കാരെ അനുബന്ധ സേവനങ്ങളിൽനിന്ന് ഒഴിവാക്കാം.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരെയും നഗരസഭ സെക്രട്ടറിമാരെയും മുനിസിപ്പൽ സെക്രട്ടറിമാരെയും കോവിഡ് പ്രതിരോധത്തിെൻറ ഏകോപനത്തിനും വിവര ശേഖരണത്തിനുമായി ജില്ല ദുരന്ത നിവാരണ യോഗങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.