മന്ത്രി തോമസ്​ ഐസക്കിന്​ കോവിഡ്

തിരുവനന്തപുരം: സംസ്​ഥാന ധനമന്ത്രി തോമസ്​ ഐസക്കിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. മന്ത്രിയുടെ സ്​റ്റാഫ്​ അംഗങ്ങൾ സ്വയം നിരീക്ഷണത്തിൽ പോയി. സംസ്​ഥാനത്ത്​ ആദ്യമായാണ്​ ഒരു മ​ന്ത്രിക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.

ഞായറാഴ്​ച നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗ ഉറവിടം വ്യക്​തമല്ല. അതേസമയം, കാര്യമായ ആരോഗ്യ​പ്രശ്​നങ്ങളില്ലെന്ന്​ അധികൃതർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.