തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ മദ്യവിതരണം തുടങ്ങി. വെർച്വൽ ക്യൂ (ബെവ്ക്യൂ) ആപ്പിൽ ബുക്ക് ചെയ്ത് ടോക്കൺ ലഭിച്ചവർക്കാണ് മദ്യം നൽകിത്തുടങ്ങിയത്. എസ്.എം.എസ് മുഖേന ടോക്കൺ ലഭിച്ചവരും മദ്യം വാങ്ങാനെത്തി.
മദ്യശാലകൾക്ക് മുന്നിൽ ഒരു സമയം അഞ്ച് പേർ മാത്രമാണ് ക്യൂവിൽ നിൽക്കാൻ അനുവദിച്ചിട്ടുള്ളത്. രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ ബിവറേജസ്, കൺസ്യൂമർഫെഡ്, ബാറുകൾ, ബിയർ വൈൻ പാർലറുകൾ എന്നിവിടങ്ങളിൽനിന്ന് മദ്യം വാങ്ങാം. ഒരു ഔട്ട്ലെറ്റിൽ പരമാവധി 400 പേർക്ക് മാത്രമാണ് മദ്യം നൽകുക.
ആപ്പ് വഴി രാവിലെ ആറു മുതൽ രാത്രി പത്തുവരെ ടോക്കൺ ബുക്ക് ചെയ്യാം. ബുധനാഴ്ച രാത്രി 11ഓടെയാണ് ഈ ആപ്പ് ഗൂഗിൾ േപ്ലസ്റ്റോറിൽ ലഭ്യമായത്. ഇതിനകം തന്നെ മൂന്ന് ലക്ഷം പേർ ഈ ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. എന്നാൽ, വ്യാഴാഴ്ച രാവിലെ ആപ്പ് ഹാങ്ങാവുന്ന അവസ്ഥയുണ്ടായി. പലർക്കും പുതുതായി ഡൗൺ ചെയ്യാൻ സാധിച്ചില്ല. ഇത് കൂടാതെ മറ്റു പല പ്രശ്നങ്ങളും ആളുകൾ ഉന്നയിക്കുന്നുണ്ട്. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ഒ.ടി.പി ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
612 ബാർ ഹോട്ടലുകളിൽ 576ഉം മദ്യം വിതരണത്തിന് സമ്മതിച്ച് കരാർ വെച്ചിട്ടുണ്ട്. 360 ബിയർ വൈൻ ഷോപ്പുകളിൽ 291ഉം സന്നദ്ധരായി. ബിവറേജസ് കോർപറേഷെൻറ 265 ഉം കൺസ്യൂമർഫെഡിെൻറ 36 ഉം ഒൗട്ട്ലെറ്റുകൾ ഉൾപ്പെെട 301 ഇടങ്ങളിലൂടെയും മദ്യം വിൽക്കും.
ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പാലിച്ചാകും മദ്യഷാപ്പ് തുറക്കുക. ഒരുസമയം അഞ്ചുപേരെയേ ക്യൂവിൽ അനുവദിക്കൂ. കണ്ടെയ്ൻമെൻറ്, റെഡ് സോണുകളിൽ തുറക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.