നെടുമ്പാശ്ശേരി: കോവിഡ് വ്യാപനം കാരണം കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ)ക്ക് ഈ സാമ്പത്തികവർഷം ഇതുവരെ ഏഴുകോടി രൂപയുടെ നഷ്ടം. മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ച് അവസാനം നിർത്തിവെച്ച വ്യോമഗതാഗതം ഇതുവരെ പൂർണതോതിൽ പുനരാരംഭിക്കാത്തതാണ് നഷ്ടത്തിനിടയാക്കിയത്.
വന്ദേഭാരത് മിഷനും ചുരുക്കം ചില ആഭ്യന്തര സർവിസുകളും മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. അതേസമയം കഴിഞ്ഞ സാമ്പത്തികവർഷം മാത്രം സിയാൽ 204 കോടിയുടെ ലാഭം നേടി. 810 കോടിയാണ് മൊത്തവരുമാനം. ഓഹരിയുടമകൾക്ക് ഇത്തവണ 27 ശതമാനം ലാഭവിഹിതം നൽകും. സംസ്ഥാന സർക്കാരിന് മാത്രം ലാഭവിഹിതമായി 34 കോടി രൂപ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.