കണ്ണൂർ: മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം അദാലത്തിൽ നഗ്നമായ പ്രോേട്ടാകോൾ ലംഘനമെന്ന് ആക്ഷേപം. കോവിഡ് മാനദണ്ഡം പാലിക്കാതെ അദാലത്തിൽ ആളുകള്‍ തിക്കിത്തിരക്കിയാണ് പെങ്കടുത്തത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, തുറമുഖ -പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് അദാലത്തിൽ പരാതികൾ സ്വീകരിച്ചത്.
ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ, തളിപ്പറമ്പ് താലൂക്ക് അദാലത്തുകളിലാണ് ആളുകൾ കൂട്ടമായെത്തിയത്. ജനബാഹുല്യം പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു. ആരോഗ്യ മന്ത്രി പെങ്കടുക്കുന്ന പരിപാടിയിൽതന്നെ കോവിഡ് പ്രോേട്ടാകോൾ ലംഘിച്ചത് ആദ്യഘട്ടത്തിലേ വ്യാപകമായ പരാതികൾക്കിടവരുത്തിയിരുന്നു.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് മാനദണ്ഡങ്ങൾ പാലിക്കാതെ ആരോഗ്യ മന്ത്രിയടക്കം പെങ്കടുത്ത അദാലത്തുകൾ നടന്നത്. കഴിഞ്ഞ ദിവസം കോവിഡ് പ്രോേട്ടാകോൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ െഎശ്വര്യ കേരള യാത്രയിൽ പെങ്കടുത്തവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉൾപ്പെടെയുള്ള നേതാക്കളടക്കം 400ൽ പരം ആളുകൾക്കെതിരെയാണ് ശ്രീകണ്ഠപുരം, തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. പൊലീസിെൻറ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടയിലാണ് മന്ത്രിമാർ പെങ്കടുക്കുന്ന അദാലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ ഒത്തുകൂടിയത്. അദാലത്ത് നടത്തുന്ന മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ജനറൽ സെക്രട്ടറി ടി. ജനാർദനൻ, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദ് എന്നിവർ ആവശ്യപ്പെട്ടു.
സർക്കാറിെൻറ മാനദണ്ഡങ്ങൾ മന്ത്രിമാർതന്നെ ലംഘിക്കുന്ന കാഴ്ചയാണ് അദാലത്തിൽ സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തളിപ്പറമ്പിൽ നടത്തിയ അദാലത്തിലുണ്ടായ ഗുരുതര കോവിഡ് പ്രോട്ടോകോൾ ലംഘനത്തെക്കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.