തമിഴ്‌നാട്ടില്‍ പോകാനുള്ള ഇ-രജിസ്​റ്റർ ചെയ്യുന്ന വെബ്‌സൈറ്റ്

കോവിഡ് നിയന്ത്രണം നീട്ടി; തമിഴ്‌നാട്ടില്‍ പോകാന്‍ ഇ-രജിസ്​റ്റർ ചെയ്യണം

തൊടുപുഴ: തമിഴ്‌നാട്ടില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ 31വരെ നീട്ടി. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍നിന്ന് അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ തുടര്‍ന്നും ഇ-രജിസ്​റ്റർ ചെയ്യണമെന്ന് കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.

കുമളി, ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാര്‍ ഉള്‍പ്പെടെ ജില്ലയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ചെക്​പോസ്​റ്റുകളിലൂടെയും അവിടേക്ക് പോകണമെങ്കില്‍ നിലവിലെ ഇ-രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

ഇ-രജിസ്​റ്റർ ചെയ്യാത്തവരെ അതിര്‍ത്തികടക്കാന്‍ തമിഴ്‌നാട് അധികൃതര്‍ അനുവദിക്കില്ല. https://tnepass.tnega.org/#/user/pass എന്ന വെബ്സൈറ്റില്‍ കയറി മൊബൈല്‍ നമ്പര്‍ കൊടുത്ത് ലഭിക്കുന്ന ഒ.ടി.പിയുടെ അടിസ്ഥാനത്തിലാണ് ഇ-രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

Tags:    
News Summary - covid restrictions extends; need e-registration to go to Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.