കോവിഡ് വ്യാപനം; ഹൈകോടതി പ്രവർത്തനം വീണ്ടും ഓൺലൈനിലേക്ക്

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഹൈകോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറുന്നു. ഇനി മുതൽ വീഡിയോ കോൺഫറൻസിങ് മുഖേന സിറ്റിങ് നടത്താൻ ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിൽ ചേർന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

ഹൈകോടതി അഭിഭാഷക അസോസിയേഷൻ, കേരള ബാർ കൗൺസിൽ ഭാരവാഹികളുമായി ചർച്ച ചെയ്ത ശേഷം വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാവും. നിലവിൽ ഏതാനും ന്യായാധിപർ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ്. കൂടാതെ കോടതി ജീവനക്കാരും അഭിഭാഷകരും കോവിഡ് പോസിറ്റിവാകുന്നത് പരിഗണിച്ചാണ് ഓൺലൈൻ രീതിയിൽ പ്രവർത്തനം മാറ്റാൻ തീരുമാനിച്ചത്. രാജ്യത്തെ പല ഹൈകോടതികളും സുപ്രീംകോടതിയും നിലവിൽ ഓൺലൈനിലാണ് പ്രവർത്തിക്കുന്നത്.

Tags:    
News Summary - covid spread; High Court to virtual hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.