ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയ സംഘത്തിൽ മലയാളിയും. തൊടുപുഴ സ്വദേശി റോസമ്മ അനിലാണ് സംഘത്തിലുണ്ടായിരുന്നത്. പുതുച്ചേരി സ്വദേശി നിവേദയാണ് മോദിക്ക് ആദ്യഡോസ് വാക്സിൻ നൽകിയത്.
വാക്സിൻ സ്വീകരിച്ച വിവരം മോദി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 'എയിംസിൽനിന്ന് കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു. കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് ഡോക്ടർമാരും ശാസ്ത്രജ്ഞരും അതിവേഗം പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണം. ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം' -മോദി ട്വീറ്റ് െചയ്തു. മോദി ട്വീറ്റ് െചയ്ത ചിത്രത്തിൽ വാക്സിൻ എടുക്കുേമ്പാൾ നിവേദക്ക് സമീപം റോസമ്മ നിൽക്കുന്നതും കാണാം.
വാക്സിൻ സ്വീകരിച്ച് അരമണിക്കൂറിന് ശേഷമാണ് മോദി ആശുപത്രി വിട്ടത്. വാക്സിൻ രണ്ടാംഘട്ട വിതരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഡൽഹി എയിംസിലെത്തിയാണ് മോദി വാക്സിൻ സ്വീകരിച്ചത്. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിനാണ് അദ്ദേഹം സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.