ഹൈകോടതി മാർഗനിർദേശം പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ

തൃശൂർ: വെടിക്കെട്ടിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കു പിന്നാലെ ആന എഴുന്നള്ളിപ്പ് പ്രയാസത്തിലാക്കുന്ന വിധത്തിലുള്ള ഹൈകോടതിയുടെ മാർഗനിർദേശം വന്നതോടെ തൃശൂർ പൂരം പതിവുപോലെ നടത്താൻ കഴിയില്ലെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. ഹൈകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പൂരത്തോടനുബന്ധിച്ച ആനയെഴുന്നള്ളിപ്പും കുടമാറ്റവും മഠത്തിൽവരവും നടത്താൻ സാധിക്കില്ല.

എഴുന്നള്ളിക്കുന്ന ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്ന വ്യവസ്ഥ ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് ഉൾപ്പെടെയുള്ള തൃശൂർ പൂരത്തെയും ഇതര ഉത്സവങ്ങളെയും ബാധിക്കും. സ്ഥലവും സൗകര്യവും പരിഗണിച്ചേ ആനകളുടെ എണ്ണം നിശ്ചയിക്കാവൂ എന്ന നിബന്ധന പ്രാബല്യത്തിലാക്കിയാൽ കുടമാറ്റത്തിന് ആനകളെ അണിനിരത്താൻ പറ്റാതാകുമെന്നും ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി.

എഴുന്നള്ളിപ്പിൽ ആനകളെ അണിനിരത്തുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി നിർദേശം പൂരം ഇല്ലാതാക്കുന്ന വിധത്തിലാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. ഇത് പരിഹരിക്കാൻ സർക്കാർ ഇടപെടണം. കേരളത്തിൽ ഒരു ഉത്സവവും നടത്താൻ പറ്റാത്ത സാഹചര്യമാണ് സംജാതമാകുന്നതെന്നും ജി. രാജേഷ് പറഞ്ഞു. ഹൈകോടതി നിർദേശം പാലിച്ചാൽ തൃശൂർ പൂരം നടത്താൻ കഴിയില്ലെന്നും പൊതുവഴിയിലൂടെ പകൽ ആനയുമായി എഴുന്നള്ളിപ്പ് നടത്തരുതെന്ന് വന്നാൽ തിരുവമ്പാടിയുടെ ഏറ്റവും പ്രധാനപ്പെട്ട മഠത്തിൽവരവ് എങ്ങനെ നടത്തുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ ചോദിച്ചു. എൻ.ജി.ഒകളെ മാത്രം കേട്ട് കാര്യങ്ങൾ തീരുമാനിക്കരുത്. കേസിൽ കക്ഷിചേരുന്ന കാര്യം ദേവസ്വം ആലോചിക്കുകയാണെന്നും ഗിരീഷ് കുമാർ പറഞ്ഞു.

പ്രതീകാത്മക പൂരം നടത്തി പ്രതിഷേധം

തൃ​ശൂ​ര്‍: പൂ​രം ന​ട​ത്തി​പ്പി​നെ​തി​രെ​യു​ള്ള നി​യ​മ​ങ്ങ​ള്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൂ​ര​പ്രേ​മി സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തീ​കാ​ത്മ​ക പൂ​രം അ​ര​ങ്ങേ​റി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് തേ​ക്കി​ന്‍കാ​ട് മൈ​താ​ന​ത്തെ തെ​ക്കേ ഗോ​പു​ര​ന​ട​യി​ലാ​ണ് പ്ര​തീ​കാ​ത്മ​ക​മാ​യി പൂ​രം ന​ട​ത്തി​യ​ത്. ആ​ന​ക​ളു​ടെ പ്ര​തീ​ക​മാ​യി നെ​ട്ടി​പ്പ​ട്ട​ങ്ങ​ള്‍ കൈ​യി​ലെ​ടു​ത്ത് പൂ​ര​പ്രേ​മി സം​ഘാം​ഗ​ങ്ങ​ള്‍ അ​ണി​നി​ര​ക്കു​ക​യാ​യി​രു​ന്നു. ആ​ന​പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​കോ​ട​തി ഉ​ത്ത​ര​വ് കാ​ര​ണം തൃ​ശൂ​ര്‍ പൂ​രം ന​ട​ത്താ​ന്‍ സാ​ധി​ക്കാ​തെ വ​രു​മെ​ന്നും ഇ​ത് മ​റി​ക​ട​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നി​യ​മ​നി​ര്‍മാ​ണം ന​ട​ത്ത​ണ​മെ​ന്നും പ്ര​തീ​കാ​ത്മ​ക പൂ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മു​ന്‍ മ​ന്ത്രി വി.​എ​സ്. സു​നി​ല്‍കു​മാ​ര്‍ പ​റ​ഞ്ഞു.

ഉ​ത്സ​വ​ങ്ങ​ള്‍ക്ക് ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ന് ഹൈ​കോ​ട​തി ക​ര്‍ശ​ന മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളു​മാ​യി ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​തോ​ടെ​യാ​ണ് പൂ​രോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര​ട​ങ്ങി​യ പൂ​ര​പ്രേ​മി​സം​ഘം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഹൈ​കോ​ട​തി നി​ര്‍ദേ​ശം അ​നു​സ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ തൃ​ശൂ​ര്‍ പൂ​ര​ത്തി​നെ​ന്ന​ല്ല ഒ​രു പൂ​ര​ത്തി​നും ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സു​നി​ല്‍കു​മാ​ര്‍ പ​റ​ഞ്ഞു. തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്റെ എ​ല്ലാ ച​ട​ങ്ങു​ക​ളും ത​ട​സ്സ​പ്പെ​ടും. അ​പ്രാ​യോ​ഗി​ക നി​ര്‍ദേ​ശ​മാ​ണ് കോ​ട​തി​യി​ല്‍നി​ന്നു​ണ്ടാ​യ​ത്. പൂ​രം കാ​ണാ​ത്ത​വ​ര്‍ മു​ന്നോ​ട്ടു​വെ​ച്ച നി​ര്‍ദേ​ശം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും സു​നി​ല്‍കു​മാ​ര്‍ പ​റ​ഞ്ഞു.

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം മു​ന്‍ ചെ​യ​ര്‍മാ​ന്‍ ടി.​വി. ച​ന്ദ്ര​മോ​ഹ​ന്‍, കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍സി​ല​ര്‍മാ​രാ​യ എ​ന്‍. പ്ര​സാ​ദ്, സു​രേ​ഷ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എ.​വി. വ​ല്ല​ഭ​ന്‍, തി​രു​വ​മ്പാ​ടി ദേ​വ​സ്വം സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ് കു​മാ​ര്‍, തെ​ച്ചി​ക്കോ​ട്ട് കാ​വ് ദേ​വ​സ്വം പ്ര​തി​നി​ധി ബി​നു, ചേ​റു​ശ്ശേ​രി കു​ട്ട​ന്‍ മാ​രാ​ര്‍, വി​നോ​ദ് ക​ണ്ടേ​ങ്കാ​വി​ല്‍, പ​ത്മ​നാ​ഭ​ന്‍ അ​ന്തി​ക്കാ​ട്, ന​ന്ദ​കു​മാ​ര്‍ വാ​ക​യി​ല്‍, ഉ​ണ്ണി നെ​ച്ചി​ക്കോ​ട്, പ്ര​ഫ. മു​ര​ളീ​ധ​ര​ന്‍ ചാ​ത്ത​നാ​ത്ത്, അ​നി​ല്‍കു​മാ​ര്‍ മോ​ച്ചാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Thrissur Pooram issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.