മലപ്പുറം: സാമൂഹിക മാറ്റത്തിനുവേണ്ടി മതഭേദമില്ലാതെ കർഷകർ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടമാണ് മലബാർ സമരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രൻ.
മലപ്പുറത്ത് മലബാർ സമരത്തിെൻറ നൂറാം വാർഷിക ഭാഗമായി സി.പി.ഐ ജില്ല കൗൺസിൽ സംഘടിപ്പിച്ച 'ഉണർന്നിരിക്കാം മതേതര ഇന്ത്യക്കായി' ജാഗ്രത കാമ്പയിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമരത്തെ പരാജയപ്പെടുത്താനും അടിച്ചമർത്താനും ബ്രിട്ടീഷുകാർ ഉപയോഗിച്ച തന്ത്രം നൂറു വർഷങ്ങൾക്കിപ്പുറം സംഘ്പരിവാർ നയിക്കുന്ന കേന്ദ്ര സർക്കാർ പുറത്തെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.പി. സുനീർ, പി. സുബ്രഹ്മണ്യന്, എം.എ. സജീന്ദ്രൻ, എ.പി. അഹമ്മദ്, ഇ. സൈതലവി, അജിത് കൊളാടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.