തിരുവനന്തപുരം: മൂന്നാർ സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമെൻറ മാറ്റം അനവസരത്തിലാണെന്നും എന്നാൽ ഇത് ഗൗരവത്തിലെടുക്കേണ്ടന്നും സി.പി.െഎ വിലയിരുത്തൽ. സംസ്ഥാന എക്സിക്യൂട്ടിവിൽ ഇക്കാര്യം ചർച്ചചെയ്തില്ല. ഇക്കാര്യത്തിൽ പരസ്യ വിമർശനം വേണ്ടെന്നും പാർട്ടി നിലപാടുമായി മുന്നോട്ടുപോകാമെന്നുമാണ് നേതൃത്വത്തിലെ ധാരണ.
ഇപ്പോഴത്തെ തീരുമാനത്തിെൻറ ക്ഷീണം സി.പി.എമ്മിന് തന്നെയാകും. ഹൈകോടതി വിധിയോെട ശരിയായ നിലപാട് സിപി.െഎയുടേതെന്ന് വ്യക്തമായിട്ടുണ്ട്. ഉദ്യോഗസ്ഥനെ മാറ്റിയതുകൊണ്ട് സി.പി.െഎയുടെ നയംമാറില്ല. ഉദ്യോഗസ്ഥമാറ്റം സി.പി.എം-സി.പി.െഎ തർക്കമാക്കേണ്ടെന്നുമാണ് വിലയിരുത്തൽ. ഉദ്യോഗസ്ഥമാറ്റം ഭരണപരമായ നടപടിയാണ്. റവന്യൂ മന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥനെ മാറ്റിയാലും ൈകയേറ്റം ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടുപോകുമെന്നും പാർട്ടി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.