കോട്ടയം: സി.പി.ഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെ ചൊല്ലി എൽ.ഡി.എഫിൽ പോര് തുടരുന്നു. രൂക്ഷഭാഷയില്‍ കടന്നാക്രമിച്ചതിന് പിന്നാലെ, സി.പി.ഐക്കെതിരെ ഇടതുമുന്നണി നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് കേരള കോണ്‍ഗ്രസ് (എം). എതിര് ചേരിയിലുള്ളവരോടെന്ന പോലെയാണ് സി.പി.ഐ. പെരുമാറ്റമെന്ന് കാട്ടി എൽ.ഡി.എഫിന് പരാതി നൽകാനാണ് തീരുമാനം.
സി.പി.ഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ല. കടുത്തുരുത്തിയിലും പാലായിലും സി.പി.ഐയുടെ സഹായം ലഭിച്ചില്ലെന്നും പാർട്ടി നേതൃത്വം മുന്നണിയെ അറിയിക്കും. സി.പി.ഐ റിപ്പോര്‍ട്ട് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണെന്നും കേരള കോണ്‍ഗ്രസ്(എം) നേതാക്കൾ പറയുന്നു. സി.പി.ഐക്ക് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമോയെന്ന ആശങ്കയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. കടുത്തുരുത്തി, പാല തോല്‍വി സംബന്ധിച്ച് പാർട്ടിയുടെ കണ്ടെത്തലുകളും എൽ.ഡി.എഫിൽ അവതരിപ്പിക്കും. കേരള കോണ്‍ഗ്രസ് മുന്നണിയിലെത്തിയതിെൻറ പേരില്‍ വലിയ നേട്ടമൊന്നുമുണ്ടായില്ലെന്നും തട്ടകമായ പാലായിലും കടുത്തുരുത്തിയിലും പരാജയപ്പെട്ടുവെന്നും സി.പി.ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
പാലായില്‍, ജോസ് കെ.മാണിയെക്കാള്‍ സ്വീകാര്യത മാണി സി. കാപ്പനുണ്ടായിരുന്നുവെന്നും പരാമര്‍ശിച്ചിരുന്നു. ഇതാണ് കേരള കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. കേരള കോൺഗ്രസ് ഉന്നതാധികാരസമിതി യോഗത്തിൽ സി.പി.ഐക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. തെരഞ്ഞെടുപ്പ് സമയത്തടക്കം കേരള കോൺഗ്രസിനെതിരെ സി.പി.ഐ രംഗത്തെത്തിയിരുന്നു. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിലും മുന്നണി പരിപാടികളിലും കേരള കോണ്‍ഗ്രസിന് അമിത പ്രാധാന്യം നല്‍കിയെന്ന പരാതിയും സി.പി.ഐക്കുണ്ട്. ഇതിനുപിന്നാലെ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തുവന്നു. 17സീറ്റും അഞ്ചു സീറ്റും തമ്മിലുള്ള അന്തരം എല്ലാവർക്കുമറിയാമെന്ന് പറഞ്ഞ കാനം, തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾ വിലയിരുത്തുന്നത് ആദ്യമായല്ലെന്നും പറഞ്ഞിരുന്നു. കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു. രണ്ടാം സ്ഥാനം ആർക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'വരെട്ട നോക്കാം'
തിരുവനന്തപുരം: സി.പി.എമ്മിനെയും കേരള കോൺഗ്രസ് മാണി വിഭാഗത്തെയും വിമർശിക്കുന്ന സി.പി.െഎ റിപ്പോർട്ടുണ്ടെങ്കിൽ അത് ഒൗദ്യോഗികമായി പുറത്തുവരെട്ടയെന്നും അപ്പോൾ മറുപടി പറയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.െഎ റിപ്പോർട്ടിൽ സി.പി.എമ്മിനെതിരെ വിമർശനമെന്നത് നിങ്ങളുടെ ഭാവനയിൽനിന്ന് കൊടുക്കുന്നതല്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഒൗദ്യോഗികമായി റിപ്പോർട്ട് സി.പി.െഎ പ്രസിദ്ധീകരിച്ചിട്ടില്ലല്ലോ. അത് വരെട്ട. അപ്പോൾ ചോദ്യത്തോട് പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.