തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ 17ന് വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനെതിരെ സി.പി.എം. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ലെന്ന് സി.പി.എം പ്രസ്താവനയിൽ പറയുന്നു.ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ കെണിയില്‍പ്പെടുന്നതിന് സമമാണത്. ജനങ്ങളുടെ വിപുലമായ യോജിപ്പ് വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് സി.പി.എം പ്രസ്താവനയിൽ അഭ്യര്‍ത്ഥിക്കുന്നു. ഡിസംബര്‍ 19ന് അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാന്‍ ഇടതുപക്ഷ പാർട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ 16ന് നടക്കുന്ന യോജിച്ച പ്രതിഷേധം ഇന്ത്യയ്ക്കു തന്നെ മാതൃകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
എന്‍.ആർ.സി, പൗരത്വ ഭേദഗതി നിയമം എന്നിവയിലൂടെ രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നവസാമൂഹിക പ്രസ്ഥാനങ്ങളുടെയും സംയുക്തസമിതിയാണ് ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ചത്. വേണ്ടത്ര പ്രതിഷേധം സംസ്ഥാനത്ത് ഉയര്‍ന്നുവരാത്ത സാഹചര്യത്തിലാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നവസാമൂഹിക പ്രസ്ഥാനങ്ങളുടെയും സംയുക്തയോഗം 17ന് ഹർത്താലിന് ആഹ്വാനം ചെയ്തതെന്ന് സമിതി പ്രസ്താവനയിൽ പറഞ്ഞിരുന്നു. ജനാധിപത്യപരവും സമാധാനപരവും ജനകീയവുമായിരിക്കും ഹർത്താല്‍. ശബരിമല തീർഥാടകർക്ക് ഒരുവിധ അസൗകര്യങ്ങളും ഉണ്ടാകില്ല. അന്ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ തടസ്സവുമുണ്ടാകാത്ത വിധത്തിലാകും ഹർത്താൽ നടക്കുകയെന്നും വിവിധ സംഘടന നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
സംയുക്ത പ്രക്ഷോഭത്തിന് പി.ഡി.പി ഐക്യദാർഢ്യം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിെൻറയും നേതൃത്വത്തിൽ കേരളം നടത്തുന്ന സംയുക്ത പ്രതിഷേധം സ്വാഗതാർഹമാണെന്നും തിങ്കളാഴ്ചത്തെ സമരത്തിന് പി.ഡി.പി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സംസ്ഥാന സെക്രേട്ടറിയറ്റ് അറിയിച്ചു. പ്രതിഷേധങ്ങൾക്കപ്പുറം പൗരാവകാശം സംരക്ഷിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും കേരള നിയമസഭ അടിയന്തര ഇടപെടൽ നടത്തണം. 17ന് പ്രഖ്യാപിച്ച ഹർത്താലിെൻറ സംഘാടനത്തിലോ പ്രചാരണത്തിലോ പി.ഡി.പി പങ്കെടുക്കില്ല. എന്നാൽ, പി.ഡി.പി പ്രവർത്തകർ സ്വന്തം വാഹനങ്ങൾ നിരത്തിലിറക്കാതെയും സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താലിനോട് സഹകരിക്കും. പൗരത്വ പ്രശ്നത്തിൽ ജനാധിപത്യമാർഗത്തിൽ മതേതരകക്ഷികൾ സംയുക്തമായി സംഘടിപ്പിക്കുന്ന തുടർപ്രതിഷേധങ്ങളിൽ പി.ഡി.പി പങ്കാളിത്തമുണ്ടാകും.
ഹർത്താലിനെ പിന്തുണക്കില്ല –ഐ.എൻ.എൽ
കോഴിക്കോട്: പൗരത്വ നിയമത്തിെൻറ പേരിൽ ഡിസംബർ 17ന് ഹർത്താൽ ആചരിക്കാനുള്ള ചിലരുടെ നീക്കം ഉപേക്ഷിക്കണമെന്നും പാർട്ടി പ്രവർത്തകർ ആരും അതിനോട് സഹകരിക്കേണ്ടതില്ലെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബും ജന. സെക്രട്ടറി കാസിം ഇരിക്കൂറും അറിയിച്ചു. വിവാദ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം അലയടിക്കുേമ്പാൾ ഹർത്താലിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുകൊണ്ട് ഒന്നും നേടാനില്ലെന്ന് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്ഭവൻ മാർച്ച് 24ന്
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം കോഒാഡിനേഷൻ കമ്മിറ്റി 24ന് രാജ്ഭവൻ മാർച്ച് നടത്തുമെന്ന് ജനറൽ കൺവീനർ പാച്ചല്ലൂർ അബ്്ദുൽ സലിം മൗലവി വാർത്തസമ്മേനത്തിൽ അറിയിച്ചു. രാജ്യത്തെ മതേതര ജനാധിപത്യത്തിെൻറ അടിത്തറ തകർക്കുന്ന ബില്ലാണിത്. ഇതിനെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. രാജ്യത്തെ 30 കോടി മുസ്ലിംകൾ ഈ വിഷയത്തിൽ ഒരേ വികാരത്തോടെ പ്രതിഷേധിക്കും. നിലനിൽപിനായുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ കായിക്കര ബാബു, മുസ്ലിം പേഴ്സനൽ േലാ ബോർഡ് അംഗം അബ്്ദുൽ ഷുക്കൂർ മൗലവി, പോപുലർ ഫ്രണ്ട് ജില്ല പ്രസിഡൻറ് കരമന സലിം, നിസാർ, പാനിപ്ര ഇബ്രാഹിം തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.