ഇടുക്കി: തങ്കമണി യൂദാഗിരിയിൽ മന്ത്രവാദ കേന്ദ്രത്തിനെതിരെ സി.പി.എം പ്രതിഷേധം. മൃഗബലി നൽകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായെത്തിയ പ്രവർത്തകർ ബലിത്തറകൾ പൊളിച്ചുനീക്കി.
മന്ത്രവാദ കേന്ദ്രത്തിനെതിരെ ഏറെ നാളായി പ്രതിഷേധമുണ്ടായിരുന്നു. റോബിൻ എന്നയാൾ ഇവിടെ മൃഗബലി നടത്തിയിരുന്നെന്നും പ്രതിഷേധങ്ങൾക്കിടെ പൊലീസ് താക്കീതുണ്ടായിട്ടും ഇത് തുടർന്നെന്നുമാണ് ആരോപണം. ഇത് നിർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വീണ്ടും മൃഗബലി നടന്നുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
മൂന്ന് ബലിത്തറകളാണ് പ്രതിഷേധക്കാർ നശിപ്പിച്ചത്. മൃഗങ്ങളെ ബലി നൽകുന്ന കത്തി, പൂജക്ക് ഉപയോഗിച്ച പാത്രങ്ങൾ എന്നിവയും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.