ആലപ്പുഴ: മൂന്ന് തവണ തുടരെ മത്സരിച്ചതിെൻറ പേരിൽ മന്ത്രിമാരായ ജി. സുധാകരനും ഡോ. തോമസ് ഐസക്കും ഒഴിഞ്ഞ മണ്ഡലങ്ങൾ നിലനിർത്താൻ കളത്തിൽ ആഴത്തിലിറങ്ങണമെന്ന് ഇരുവർക്കും പാർട്ടി നിർദേശം. ഇപ്പോൾ ഉഷാറാണെങ്കിലും ഇതിനും അപ്പുറം പോയാലെ മണ്ഡലം നിലനിർത്താനാകൂ എന്നാണ് സി.പി.എം വിലയിരുത്തൽ. നേതാക്കളുടെ അഭാവത്തിൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ എതിരാളികൾക്കുണ്ട്. അതിനുള്ള പ്രചാരണവും പ്രവർത്തനവുമാണ് അവർ നടത്തുന്നത്.
സ്ഥാനാർഥികൾ മാറിയതുകൊണ്ട് പാർട്ടിക്ക് തോൽവി സംഭവിച്ചുകൂടെന്ന സൂചന മുഖ്യമന്ത്രി പിണറായി ഇരു നേതാക്കളോടും പങ്കുവെച്ചു. ചൊവ്വാഴ്ച ആലപ്പുഴയിലെത്തിയ അദ്ദേഹം, ജില്ല നേതാക്കളുമായും മണ്ഡലംതലത്തിൽ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നവരുമായും കൂടിയാലോചനകൾക്ക് ശേഷമാണ് നിർദേശം നൽകിയത്. പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി തലേന്നും പിറ്റേന്ന് രാവിലെയുമായി ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളുടെയും പാർട്ടി നേതാക്കളുടെയും പ്രവർത്തനം വിലയിരുത്തി. ജില്ലയിൽ പോരാട്ടം ഇഞ്ചോടിഞ്ച് എന്ന റിപ്പോർട്ടുകളും ആലപ്പുഴയിലും ചേർത്തലയിലും അട്ടിമറിസൂചനകളും സ്വകാര്യ സർവേയിൽ പുറത്തുവന്ന സാഹചര്യത്തിലുമാണ് ഐസക്കിനെയും സുധാകരനെയും 'ഉണർത്താൻ' നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.