കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ സി.പി.എം കൊലപ്പെടുത്തിയത് ബിനോയ് കോടിയേരി വിവാദത്തിന് മറയിടാനാണെന്ന് ആർ.എം.പി നേതാവ് കെ.കെ. രമ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സമൂഹത്തിെൻറയും മാധ്യമങ്ങളുടേയും ശ്രദ്ധ തിരിച്ചുവിടാനാണ് കൊലപാതകം നടത്തിയത്. പാർട്ടിയും നേതാക്കളും പ്രതിരോധത്തിലാവുേമ്പാൾ മുമ്പും ഇത്തരത്തിൽ കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുണ്ട്. ടി.പി വധക്കേസ് പ്രതികളായ കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ് എന്നിവർക്ക് ഇൗ കൊലയിൽ പങ്കുണ്ട്. ജയിലിൽ കഴിയുന്നവർക്ക് പരോൾ നൽകി കൊല നടത്തിക്കുകയാണ് സി.പി.എം ചെയ്യുന്നെതന്നും അവർ പറഞ്ഞു.
കൊലപാതകങ്ങൾ സി.പി.എമ്മിന് ദൈനംദിനപ്രവർത്തനത്തിെൻറ ഭാഗമാണ്. സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി സി.പി.എമ്മും ഗുണ്ടകളുടെ സങ്കേതമായി പാര്‍ട്ടി ഓഫിസുകളും മാറി. െകാലപാതകങ്ങളിലടക്കം പ്രതികൾക്ക് ജയിലില്‍വരെ സൗകര്യങ്ങൾ ഏർപ്പാടാക്കുകയാണ്. ഭരണത്തിെൻറ പിന്‍ബലത്തില്‍ ഒഞ്ചിയത്ത് ഗുണ്ടസംഘങ്ങളെ കയറൂരി വിടുകയാണ്. ഒഞ്ചിയത്തെ സി.പി.എം തേര്‍വാഴ്ച ദേശീയതലത്തിൽ ചർച്ചയാക്കാൻ ആർ.എം.പി നേതൃത്വത്തില്‍ ഫെബ്രുവരി 21ന് രാവിലെ പത്തിന് ഡല്‍ഹിയിലെ എ.കെ.ജി ഭവനുസമീപം പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.
താനടക്കം കേരളത്തിൽ മൂന്നുപേർ സമരത്തിൽ പെങ്കടുക്കും. ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പാർട്ടി ഒഞ്ചിയത്തടക്കം കാട്ടിക്കൂട്ടുന്ന അതിക്രമങ്ങെളക്കുറിച്ച് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. സ്ത്രീകളെ നിശ്ശബ്ദരാക്കാൻ ചിലർ സദാചാരം പറയുകയാണെന്നും രമ കൂട്ടിച്ചേർത്തു. കെ.പി. പ്രകാശനും വാർത്തസേമ്മളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.