'തൃക്കാക്കര'യിൽ ദുഷ്പ്രവണതകളുണ്ടായെന്ന് സി.പി.എം അന്വേഷണ റിപ്പോർട്ട്; നടപടിയില്ല, ഇ.പി.ജയരാജനും വിമർശനം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി അന്വേഷിച്ച സി.പി.എമ്മിന്റെ കമ്മീഷൻ റിപ്പോർട്ട് എറണാകുളം ജില്ലാ കമ്മറ്റി അംഗീകരിച്ചു. എ.കെ.ബാലനും ടി.പി.രാമകൃഷ്ണനും അംഗങ്ങളായ അന്വേഷണ കമ്മീഷൻ കണ്ടെത്തിയ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് ചർച്ച ചെയ്തത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ചില ദുഷ്പ്രവണതകൾ ഉണ്ടായെന്നും മേലിൽ അത് ആവർത്തിക്കാൻ ഇടവരരുതെന്നും എം.വി.ഗോവിന്ദൻ റിപ്പോർട്ടിനെ മുൻനിർത്തി താക്കീത് നൽകി.

ആദ്യം ഒരു സ്ഥാനാർഥിയുടെ പേരിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും അത് മാറ്റി പീന്നീട്  വേറൊരു സ്ഥാനാർഥിയെ രംഗത്തിറക്കിയത് പാർട്ടിക്ക് ക്ഷീണമായി. വൈദികരുടെ സാന്നിധ്യത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിലും നേതാക്കൾക്കിടയിൽ അഭിപ്രായഭിന്നതകളുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഇ.പി.ജയരാജൻ സഹകരിക്കാതിരുന്നതും വിമർശനത്തിനിടയാക്കി. അതേ, സമയം അരക്കോടിയുടെ മിനി കൂപ്പർ വാങ്ങി വിവാദത്തിലായ പി.കെ.അനിൽ കുമാറിനെ സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ശ്രീനിജനെയും നീക്കും. ബ്ലാസ്റ്റേഴ്സിന്റെ ട്രയൽസ് നഷ്ടപ്പെടുത്തിയ വിവാദമാണ് ശ്രീനിജന് വിനയായത്.  

Tags:    
News Summary - CPM investigation report that there were bad trends in 'Trikkakara'; EP Jayarajan also criticized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT