മലപ്പുറം: ബി.ജെ.പിയുടെ അജണ്ടയാണ് കേരളത്തിൽ സി.പി.എം നടപ്പാക്കുന്നെതന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ദേശാഭിമാനിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ലീഗിന് എതിരെ എഴുതിയ ലേഖനത്തിന് മലപ്പുറത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം. 70 വർഷത്തെ ലീഗിെൻറ ചരിത്രത്തിൽ ആരും വർഗീയത പ്രചരിപ്പിച്ചിട്ടില്ല.
എല്ലാ കാലത്തും സമൂഹത്തിൽ സമാധാനത്തിനാണ് പാർട്ടി ശ്രമിച്ചിട്ടുള്ളത്. നരേന്ദ്ര മോദി കേന്ദ്രത്തിൽ കളിക്കുന്ന കളിയുടെ ഇരട്ടി കേരളത്തിൽ പിണറായി വിജയൻ കളിക്കുന്നതിനെയാണ് രാഷ്ട്രീയമായി ഞങ്ങൾ എതിർക്കുന്നത്. കാലിക പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് സി.പി.എം ശ്രമം. അതിന് വേണ്ടിയാണ് ഇത്തരം പഴകിപ്പുളിച്ച ആരോപണങ്ങളുമായി രംഗത്ത് വരുന്നത്.
മുസ്ലിം സമുദായത്തിെൻറ ന്യായമായ നിരവധി ആനുകൂല്യങ്ങൾ ഒറ്റയടിക്ക് എടുത്തുമാറ്റുന്ന സ്ഥിതിവിശേഷമാണ് സി.പി.എമ്മിെൻറ ഭാഗത്ത് നിന്നുണ്ടാകുന്നത്. മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ബോധപൂർവമായ ശ്രമം അവരിൽ നിന്നുണ്ടാകുന്നുവെന്നും സലാം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.