എം.എ. ബേബി

സമചിത്തതയും പക്വതയും പ്രകടിപ്പിക്കുന്ന സംഘടനയാണ് സമസ്തയെന്ന് എം.എ. ബേബി

തിരുവനന്തപുരം: സമചിത്തതയും പക്വതയും പ്രകടിപ്പിക്കുന്ന സംഘടനയാണ് സമസ്തയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഏക സിവിൽ കോഡിൽ സി.പി.എമ്മിന് ലോ കമ്മിഷന്റെ നിലപാടാണ്. വിശാല ഐക്യം രൂപപ്പെടുത്തേണ്ട സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സി.പി.എമ്മിനിട്ടു കുത്തുകയാണെന്നും ബേബി ആരോപിച്ചു.

ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ടവർ വർഗീയവൽക്കരിക്കപ്പെടാതെ നിർത്തുന്ന പ്രവർത്തനശൈലിയാണ് സമസ്തയുടേത്. വളരെ സമചിത്തതയും പക്വതയുമെല്ലാം പ്രകടിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണെന്നും ബേബി അഭിപ്രായപ്പെട്ടു. വ്യക്തിനിയമങ്ങളിൽ പരിഷ്‌കാരം വേണം, സ്ത്രീതുല്യത വേണം. എന്നാൽ ഇപ്പോഴത്തെ ആർ.എസ്.എസിന്റെ ഈ പദ്ധതി അംഗീകരിക്കില്ലെന്നും ബേബി പറഞ്ഞു.

വി.ഡി. സതീശൻ തരംതാഴ്ന്നുപോയി. ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ എന്ന പറയാൻ സതീശന് എങ്ങനെ കഴിയുന്നു. ബി.ജെ.പിയുടെ സ്വാധീനത്തിലുള്ള കുറച്ചുപേരെ കിട്ടണമെങ്കിൽ അര ബി.ജെ.പി ആകണമെന്ന് ആരെങ്കിലും സതീശനെ ഉപദേശിച്ചിട്ടുണ്ടാകാം. വിശാല ഐക്യം രൂപപ്പെടുത്തേണ്ട സമയത്ത് സതീശൻ സി.പി.എമ്മിനിട്ട് കുത്തുകയാണ്. ഏക സിവിൽ കോഡിൽ സതീശന്റെ പാർട്ടി ആദ്യം നിലപാട് രൂപീകരിക്കട്ടെയെന്നും ബേബി പറഞ്ഞു.

Tags:    
News Summary - CPM leader M.A. Baby is talking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.