തിരുവനന്തപുരം: സംസ്ഥാന ഘടകത്തിലെ അംഗങ്ങളുടെ പ്രായപരിധി പുതുക്കിനിശ്ചയിക്കാൻ സി.പി.എം. യുവതക്കും വനിതകൾക്കും നേതൃതലത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകുന്നതിെൻറ ഭാഗമായാണിത്. കേന്ദ്ര നേതൃത്വത്തിലെ അംഗങ്ങളുടെ പ്രായപരിധി 75 ആയി നിശ്ചയിച്ചതിന് പിന്നാലെയാണ് സംസ്ഥാനസമിതി അംഗങ്ങളുടെ പ്രായപരിധി നിശ്ചയിക്കുന്നത്. അടുത്ത സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന സെക്രേട്ടറിയറ്റ് മുതൽ താഴെത്തട്ട് വരെയുള്ള ഘടകങ്ങളിലെ പ്രായപരിധി നിശ്ചയിക്കുന്നത് പരിഗണിക്കും.
നിലവിൽ പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റികളിലെ പ്രായപരിധി 80 ആണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് ഇത് നിശ്ചയിച്ചത്. എന്നാൽ ഇത് കർക്കശമായി നടപ്പാക്കാൻ കേന്ദ്ര നേതൃത്വം മുതിർന്നില്ല. പ്രായപരിധി കഴിെഞ്ഞങ്കിലും മുതിർന്നനേതാവ് രാമചന്ദ്രൻ പിള്ളയോട് ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ പുതിയ പി.ബി രൂപവത്കരിക്കവേ ഘടകത്തിൽ തുടരാൻ അനുവദിക്കുകയായിരുന്നു. അതേസമീപനം തന്നെ പുതിയ തീരുമാനം നടപ്പാക്കുന്നതിലും പിന്തുടരാനാണ് ധാരണ.
ഒാരോ സംസ്ഥാനങ്ങളിലും സി.പി.എമ്മിെൻറ സംഘടന പൊതുസ്ഥിതി പരിശോധിച്ചുവേണം പ്രായപരിധി നിശ്ചയിക്കാനെന്നാണ് കേന്ദ്ര കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. സംഘടനയുടെ ആകെ അംഗത്വം വർഗ, ബഹുജന സംഘടനകളുടെ വളർച്ച തുടങ്ങിയ ഘടകങ്ങൾ കൂടി പരിഗണിച്ചാവും ഇത്. അംഗങ്ങളുടെ പ്രവർത്തന മികവ് കൂടി കണക്കിലെടുത്ത് വേണം പ്രായപരിധി നടപ്പാക്കൽ. യാത്രികമായി പ്രായപരിധി നടപ്പാക്കിയാൽ സംഘടനക്ക് നേതൃ ദൗർബല്യം ഉണ്ടാവുമെന്നും കേന്ദ്ര കമ്മിറ്റിയിലെ ചർച്ചയിൽ അഭിപ്രായം ഉയർന്നിരുന്നു.
തുടർന്നാണ് പ്രായപരിധി ആയവരിൽ സംഘടന തലത്തിൽ മികച്ച സേവനം നടത്തുന്നവർക്ക് ഇളവ് നൽകിവേണം തീരുമാനം എടുക്കാനെന്ന് നിർദേശിച്ചത്. ഇത് പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പല മുതിർന്ന നേതാക്കൾക്കും ഇളവ് ലഭിക്കാനാണ് സാധ്യത. 2021ലെ പാർട്ടി കോൺഗ്രസിലാവും ഇത് ഇനി നടപ്പിൽ വരിക. വനിത പ്രാതിനിധ്യം വർധിപ്പിക്കാൻ വേണ്ട നിർദേശം നൽകിയിട്ടും പല സംസ്ഥാന ഘടകങ്ങളിലും വർഗ, ബഹുജന സംഘടനകളിൽ അടക്കം ഇത് സാധ്യമാക്കാൻ കഴിഞ്ഞില്ലെന്ന വിമർശം നേതൃത്വത്തിലുണ്ട്. സി.പി.എമ്മിെൻറ ആകെ അംഗത്വത്തിൽ 25 ശതമാനം വനിതകളാവണമെന്നാണ് സി.സി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.