കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സി.പി.എം ട്രോളുകളുണ്ടാക്കാൻ ട്രോളന്മാരെ തേടുന്നു. വികസനപ്രവർത്തനങ്ങളുെട നീണ്ട പട്ടികയാണ് കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്തുണ്ടായതെന്നും ഇവയെല്ലാം ജനങ്ങൾക്ക് മുന്നിൽ ട്രോളുകളായി എത്തിക്കണെമന്നും പാർട്ടി ലക്ഷ്യമിടുന്നു.
ട്രോളന്മാരുടെ കൂട്ടായ്മയുണ്ടാക്കി തെരഞ്ഞെടുപ്പ് പ്രചാരണം സോഷ്യൽ മീഡിയയിൽ കൊഴുപ്പിക്കാനാണ് തീരുമാനം. നിലവിൽ പ്രമുഖ ട്രോൾ ഗ്രൂപ്പുകളിലെ പാർട്ടി അനുകൂല ട്രോളുകൾ പ്രചരിപ്പിക്കുകയാണ് സൈബർ സഖാക്കൾ ചെയ്യുന്നത്.
ബി.ജെ.പിക്ക് ഔട്ട്സ്പോക്കൺ പോലയുള്ള ട്രോൾ ഗ്രൂപ്പുണ്ടെങ്കിലും സി.പി.എമ്മിന് സംസ്ഥാനതലത്തിൽ കേന്ദ്രീകൃതമായ സംവിധാനങ്ങളില്ല. സ്വയം സന്നദ്ധരായ ട്രോളന്മാരെയാണ് സി.പി.എം തേടുന്നത്. പ്രതിഫലം നൽകുമോയെന്ന് വ്യക്തമല്ല.
വികസന പ്രവർത്തനങ്ങൾ മറച്ചുവെക്കുന്ന 'വാർത്ത പ്രചാരണങ്ങൾക്കെതിരെ'യും 'ശൂന്യതയിൽ നിന്ന് വ്യാജവാർത്തകളെഴുതുന്ന മാധ്യമങ്ങൾക്കെതിരെ'യും ആക്ഷേപഹാസ്യത്തിെൻറ മൂർച്ചയുള്ള ട്രോളുമായി വരുന്ന ട്രോളന്മാരുടെ കൂട്ടായ്മ തെരഞ്ഞെടുപ്പ് കാലത്ത് മുതൽക്കൂട്ടായിരിക്കുമെന്ന് പാർട്ടി വിലയിരുത്തുന്നു.
ഓരോ നിയോജകമണ്ഡലം തിരിച്ചും വ്യത്യസ്തമായ ട്രോളുകൾ തെരഞ്ഞെടുപ്പ് കാലത്ത് നിർമിക്കാനാണുദ്ദേശ്യം. ട്രോളന്മാരെ കണ്ടെത്താനുള്ള രജിസ്ട്രേഷൻ തുടങ്ങി.
പേരും വാട്സ്ആപ് നമ്പറും ട്രോൾ നിർമിക്കുന്നതിലെ പരിചയവുമടക്കമുള്ള വിവരങ്ങൾ പൂരിപ്പിക്കാനുള്ള ഓൺലൈൻ രജിസ്േട്രഷൻ ഫോം തയാറാക്കിയിട്ടുണ്ട്.
സി.പി.എം ട്രോളന്മാരെ തേടുന്നതിനെതിരെയും ട്രോളുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ന്യായീകരണ തൊഴിലാളികളെ സൃഷ്ടിക്കുകയാണെന്നും 'ക്യാപ്സ്യൂൾ' നിർമിക്കുന്നവർക്ക് മുൻഗണനയുണ്ടെന്നും ചില ട്രോളുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.