തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം സംസ്ഥാന സമിതി. ശബരിമലയില് നിലപാട് മാറ്റേണ്ട സാഹചര്യമില്ല. യുവതികളെ മലകയറാന്‍ നിര്‍ബന്ധിക്കേണ്ടെന്ന നിലപാട് ജനങ്ങളോട് വിശദീകരിക്കാന ാണ് സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനം. വിശ്വാസകാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നായിരുന്നു പാലക്കാട് പ്ലീനത്തിലെ തീരുമാനം. എന്നാൽ ഈ തിരുമാനം തിരുത്താനാണ് പാർട്ടി നീക്കം.
പ്രാദേശിക ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാൽ തിരുത്തല്‍ രേഖയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പ്രവർത്തകരിൽ നിന്നും മന്ത്രിമാർ ഒഴിഞ്ഞുമാറി നടക്കുകയാണെന്നും അത് തിരുത്തണമെന്നും ആവശ്യമുയർന്നിരുന്നു. വീടുകളിൽ നിന്ന് നിർബന്ധിത പിരിവ് നടത്തുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്നെന്നും വിമർശനമുണ്ടായി.
തെറ്റ് തിരുത്തല്‍ രേഖ സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന സി.പി.എമ്മിെൻറ സംസ്ഥാന സമിതി ഇന്നവസാനിക്കും. കരട് രേഖയില്‍ ഭേദഗതി വരുത്തിയായിരിക്കും സംസ്ഥാന സമിതി അംഗീകരിക്കുന്നത്. മന്ത്രിമാര്‍ക്കെതിരെയും പൊലീസിനെതിരെയും നേതൃത്വത്തിനെതിരെയും കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.