ഏക സിവിൽ കോഡ്​: സി.പി.എം നിലപാട്​ ബി.ജെ.പിയുടേതിന്​ സമാനം -ചെന്നിത്തല

ആലപ്പുഴ: ഏക സിവിൽ കോഡിൽ‍ സി.പി.എം രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. ബി.ജെ.പിയുടെ അതേ ശ്രമം തന്നെയാണ് സി.പി.എം നടത്തുന്നതെന്നും അദ്ദേഹം ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

രാഷ്ട്രീയ നേട്ടത്തിനുവേണ്ടി സമുദായങ്ങളെ തമ്മിൽ അടിപ്പിക്കുന്ന സി.പി.എം ജനങ്ങളോട് മാപ്പ് പറയണം. ഏക സിവിൽ കോഡ് വേണമെന്നു പണ്ട് സി.പി.എം നയപരമായ നിലപാട് എടുത്തിട്ടുണ്ട്. ഇ.എം.എസിന്റെ നിലപാട് പിന്നെ തിരുത്തി കണ്ടതേയില്ല. കോൺഗ്രസിന് ഒറ്റ നിലപാടാണ്. ഇപ്പോൾ സെമിനാർ നടത്തുന്നത് വോട്ട് മുന്നിൽ കണ്ടുകൊണ്ടാണ്. സി.പി.എം ആദ്യം ചെയ്യേണ്ടത് ഇ.എം.എസിന്റെ നിലപാടിനെ തള്ളിപ്പറയുക എന്നതാണ്. കോൺഗ്രസിനെ ക്ഷണിക്കാത്ത സെമിനാറിൽ ലീഗ് പങ്കെടുക്കില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

ക്രൈസ്തവ ദേവാലയങ്ങളെ ആക്ഷേപിച്ച എം.വി. ഗോവിന്ദന്റെ നിലപാട് പ്രതിഷേധാർഹമാണ്. ഒരു സമൂഹത്തിനു നേരെയുള്ള കടന്നാക്രമണം മതസൗഹാർദത്തിനു ചേർന്ന നടപടിയല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Tags:    
News Summary - CPM's stand similar to BJP's in Uniform Civil Code Says Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.