പണക്കാർ മാത്രം പ​ങ്കെടുക്കാൻ ഇത് ഐപിഎൽ ലേലമല്ല: മന്ത്രി വി. അബ്ദുറഹിമാനെതിരെ കെ. സു​രേ​ന്ദ്രൻ

തലസ്ഥാന നഗരിയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തി​െൻറ ടിക്കറ്റ് നിരക്കിനെ ന്യായീകരിച്ച് കായിക മ​ന്ത്രി വി. അബ്ദുറഹിമാൻ നടത്തിയ പ്രസ്താവനക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേ​ന്ദ്രൻ. പണക്കാർ മാത്രം ക്രിക്കറ്റ് മത്സരം നേരിട്ട് കണ്ടാൽ മതിയെന്ന മന്ത്രിയുടെ നിലപാട് ധിക്കാരമാണ്.

കാശ​ുള്ളവർ മാത്രം പ​ങ്കെടുക്കാൻ ഇത് ഐ.പി.എൽ ലേലമല്ല. ക്രിക്കറ്റ് കളിയാണെന്ന് മന്ത്രി ഓർക്കണം. നികുതി കുറയ്ക്കുകയും പരാമർശം പിൻവലിച്ച് മന്ത്രി മാപ്പ് പറയുകയും വേണമെന്നും സു​​രേന്ദ്രൻ ആവശ്യപ്പെട്ടു. ജനുവരി-13ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-​ശ്രീലങ്ക ഏകദിന മത്സരം നടക്കുന്നത്.

Tags:    
News Summary - Cricket match ticket price: K. Surendran against Minister Minister V. Abdurahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.