ബി.ജെ.പി പണം നല്‍കിയ മൊഴിയിൽ ഉറച്ച് കെ. സുന്ദര

കാസർകോട്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കെ. സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി പണം നല്‍കിയെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായി മൊഴി ക്രൈം ബ്രാഞ്ചിനോട് ആവര്‍ത്തിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സുന്ദരയുടെ ഷേണിയിലെ ബന്ധു വീട്ടില്‍ വെച്ചാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ..എസ്.പി സതീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ പരാതിക്കാരനായ വി.വി രമേശിന്റെ മൊഴിയും ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു.

മഞ്ചേശ്വരത്തെ നാമിനിർദ്ദേശ പത്രിക പിൻവലിക്കാൻ ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരക്ക് കൈക്കൂലി നൽകിയെന്ന പരാതിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Crime Branch taken the statement of K Sundara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.