കോട്ടയം: വീണ്ടും നായ്ക്കെതിരെ ക്രൂരത. കോട്ടയം അയർക്കുന്നത്ത് നായയെ കാറിന് പിന്നിൽ കെട്ടിവലിച്ചു. ഞായറാഴ്ച പുലർച്ച ആറരയോടെ അയർക്കുന്നം -ളാക്കാട്ടൂർ റോഡിലായിരുന്നു സംഭവം. നായയെ കെട്ടിവലിച്ച നിലയിൽ വാഹനം കടന്നുപോകുന്നത് കണ്ട നാട്ടുകാർ പൊതുപ്രവർത്തകരെ അറിയിക്കുകയായിരുന്നു.
ഇതിെൻറ സി.സി.ടി.വി കാമറ ദൃശ്യങ്ങളും പുറത്തുവന്നു. വാഹനം തിരിച്ചറിഞ്ഞിട്ടില്ല. യുവാവാണ് കാർ ഓടിച്ചിരുന്നതെന്ന് ദൃസാക്ഷികൾ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് നാട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുകയാണെന്നും കേസെടുക്കുമെന്നും അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ. മധു പറഞ്ഞു. ആദ്യം പരാതി ലഭിക്കാത്തതിനാൽ കേസെടുക്കാനാവില്ലെന്നായിരുന്നു പൊലീസ് നിലപാട്.
നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊതുപ്രവർത്തകർ നടത്തിയ പരിശോധനയിൽ ചേന്നാമറ്റം ഗ്രന്ഥശാല വായന ശാലയിലെ സി.സി.ടി.വി കാമറയിൽ ഇതിെൻറ ദൃശ്യങ്ങൾ കണ്ടെത്തി. പിന്നീട് അയർക്കുന്നം പാലയ്ക്കാമറ്റത്തിൽ ഐസക്കിെൻറ വീട്ടിലെ സി.സി.ടി.വിയിൽ നിന്നും വാഹനത്തിെൻറ വിഡിയോ ദൃശ്യങ്ങൾ ശേഖരിച്ചു.
തുടർന്ന് അയർക്കുന്നം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വാഹനം കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സംസ്ഥാനത്ത് സമാന രീതിയിൽ നേരത്തേ നായ്ക്കൾക്കെതിരെ അതിക്രമം നടന്നിരുന്നു. ഇതിനിടെയാണ് അയർക്കുന്നത്തും നായ്ക്കെതിരെയുള്ള കൊടുംക്രൂരത. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പിനും പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.