അ​യ​ർ​ക്കു​ന്ന​ത്ത് നാ​യയെ കാ​റി​ന്​ പി​ന്നി​ൽ കെ​ട്ടി​വ​ലി​ച്ചു​ െ​കാ​ണ്ടു​പോ​കു​ന്ന​തി​െൻറ സി.​സി.​ടി.​വി ദൃ​ശ്യ​ം

നാ​യയെ കാ​റി​ന്​ പി​ന്നി​ൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

കോ​ട്ട​യം: അ​യ​ർ​ക്കു​ന്ന​ത്ത് നാ​യയെ കാ​റി​ന്​ പി​ന്നി​ൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാർ ഒാടിച്ചിരുന്ന ളാക്കാട്ടൂർ സ്വദേശി ജെഹു തോമസ് ആണ് അറസ്റ്റിലായത്.

കാറിന് പിന്നിൽ നായ കെട്ടിയിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് യുവാവ് മൊഴി നൽകിയത്. നായയെ സൂക്ഷിച്ചിരുന്ന കൂട് തകർന്നിരുന്നു. ഇതേതുടർന്ന് വീട്ടുകാരിൽ ആരോ കാറിന് പിന്നിൽ നായയെ കെട്ടിയിടുകയായിരുന്നു.

വാക്സിനേഷൻ പോകുന്ന ആവശ്യത്തിന് വേണ്ടി രാവിലെ പണമെടുക്കാൻ താൻ എ.ടി.എമ്മിൽ പോവുകയായിരുന്നു. എന്നാൽ, നായയെ വാഹനത്തിന് പിന്നിൽ കെട്ടിയ വിവരം അറിഞ്ഞിരുന്നില്ല. എ.ടി.എമ്മിന് മുന്നിൽവെച്ച് നാട്ടുകാർ പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്നും യുവാവ് വിശദീകരിക്കുന്നു.

ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച ആ​റ​ര​യോ​ടെ അ​യ​ർ​ക്കു​ന്നം -ളാ​ക്കാ​ട്ടൂ​ർ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. നാ​യയെ കെ​ട്ടി​വ​ലി​ച്ച നി​ല​യി​ൽ വാ​ഹ​നം ക​ട​ന്നു ​പോ​കു​ന്ന​ത്​ ക​ണ്ട നാ​ട്ടു​കാ​ർ പൊ​തു​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്​ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചേ​ന്നാ​മ​റ്റം ഗ്ര​ന്ഥ​ശാ​ല വാ​യ​ന ശാ​ല​യി​ലെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ ഇ​തി​െൻറ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി. പി​ന്നീ​ട്​ അ​യ​ർ​ക്കു​ന്നം പാ​ല​യ്ക്കാ​മ​റ്റ​ത്തി​ൽ ഐ​സ​ക്കിന്‍റെ വീ​ട്ടി​ലെ സി.​സി.​ടി.​വി​യി​ൽ നി​ന്നും വാ​ഹ​ന​ത്തിന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

തു​ട​ർ​ന്ന് അ​യ​ർ​ക്കു​ന്നം പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Tags:    
News Summary - Cruelty against dog in kottayam: Accuse Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.