1.90 ലക്ഷം യു.എസ് ഡോളർ വിട്ടുകിട്ടാൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് മേൽ ശിവശങ്കർ സമ്മർദ്ദം ചെലുത്തിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: എം. ശിവശങ്കറിന്‍റെ പെട്ടെന്നുള്ള അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനുള്ള കാരണം വിദേശ കറന്‍സി, ഈത്തപ്പഴ കേസുകളെന്ന് സൂചന. 1.90 ലക്ഷം യു.എസ് ഡോളർ വിദേശത്തേക്ക് കടത്തിയ കേസിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് വിവരം. ഡോളര്‍ വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ ബാങ്ക് ഉദ്യേഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി.

ഈ പണം പിന്നീട് കവടിയാറില്‍ വെച്ച് കോണ്‍സുലേറ്റിലെ ഖാലിദിന് കൈമാറുകയും ഖാലിദ് ഈ തുക വിദേശത്തേക്ക് കടത്തുകയും ചെയ്തു. ഈ ഇടപാടിനായി സ്വപ്ന സുരേഷ്, സന്ദീപ് നായർ, എം ശിവശങ്കർ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് കസ്റ്റംസ് അധികൃതർ നൽകുന്ന വിവരം.

വെള്ളിയാഴ്ചയാണ് എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായി അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കസ്റ്റംസ് എത്തിയത്. എന്നാല്‍ അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്നാണ് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അതേസമയം എം. ശിവശങ്കറിന് ആന്‍ജിയോഗ്രാം പൂര്‍ത്തിയായി. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ അദ്ദേഹത്തിനില്ലെന്ന് ഡോക്ടര്‍മാര്‍ പരഞ്ഞുവെങ്കിലും 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.