കോട്ടയം: സജിയുടെ യാത്ര സൈക്കിളിൽ മാത്രമാണ്. അതു എവിടേക്കായാലും വാഹനത്തിന് മാറ്റമില്ലെന്ന ദൃഢനിശ്ചയത്തിലാണ് കോട്ടയം പരിപ്പ് കളത്ര വീട്ടിൽ സജി ജോസഫ്. ഉയോഗിച്ചുകൊണ്ടിരുന്ന സ്കൂട്ടർ ഉപേക്ഷിച്ചാണ് പ്രകൃതിക്ക് അനുകൂലമായ സൈക്കിളിലേക്ക് ഈ യുവാവ് തിരിഞ്ഞത്.
അന്തരീക്ഷ മലിനീകരണത്തിനെതിരെ പ്രകൃതി സംരക്ഷണത്തിെൻറ സന്ദേശം ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യമാണ് ഈ തീരുമാനത്തിനു പിന്നിൽ. കോട്ടയത്തെ പ്രമുഖ ഹോട്ടലിലെ ജീവനക്കാരനായ സജി ദിവസവും ജോലിക്കെത്തുന്നത് 15 കിലോമീറ്ററിലധികം ദൂരം സൈക്കിൾ ചവിട്ടിയാണ്.
പരമാവധി മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും മാതൃക കാട്ടുകയുമാണ് ലക്ഷ്യമെന്ന് സജി പറഞ്ഞു. തിരുവനന്തപുരം മുതല്‍ കാസർകോട് വരെ സൈക്കിളിൽ പ്രകൃതി സംരക്ഷണ ബോധവത്കരണവുമായി സഞ്ചരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.