കുന്നത്തുനാട്ടിലും പറവൂരിലും ചുഴലിക്കാറ്റ്; വൻനാശനഷ്ടം

കൊച്ചി: എറണാകുളം ജില്ലയിലെ പറവൂർ കുന്നത്തുനാട് പ്രദേശങ്ങളിൽ ചുഴലിക്കാറ്റ്. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റു വീശിയത്. പ്രദേശത്തെ നിരവധി വീടുകൾ തകർന്നു. വന്‍മരങ്ങള്‍ കടപുഴകി വീണു. 300ലധികം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതായാണ് പ്രാഥമിക നിഗമനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പറവൂരിലെ തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീർക്കോട് എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. നിരവധി വീടുകൾ തകർന്നു. പുലർച്ചെ നാലുണിയോടെയായിരുന്നു ചുഴലിക്കാറ്റ് വീശിയത്. കോടികളുടെ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

Tags:    
News Summary - Cyclone in Kunnathunadu and Paravur; Massive damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.