തിരുവനന്തപുരം: പനവിളയിൽ മൺതിട്ടയിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. ഒരാളെ അഗ്നിശമനസേന രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട മറ്റൊരു തൊഴിലാളി ഇപ്പോഴും മണ്ണിനടിയിലാണ്. കോൺക്രീറ്റ് പാളികൾക്കുള്ളിൽ കുടുങ്ങിയ ഇയാളുടെ ശരീരത്തിന്‍റെ പകുതിയോളം ഭാഗം മണ്ണ് മൂടിയ നിലയിലാണ്.
സമീപത്തെ കെട്ടിടത്തിന്‍റെ നിർമാണ പ്രവൃത്തികൾക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിർമാണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള ഷെഡിൽ ഇരുവരും ഭക്ഷണം പാചകം ചെയ്യുകയായിരുന്നു.
ഇതിനിടെയാണ് ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.