കൊണ്ടോട്ടി: നഗരസഭയില്‍ ആശങ്കയുണ്ടാക്കുന്ന തരത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുന്നു. നഗരസഭയിലെ 21 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതെല്ലാം സമ്പര്ക്കത്തിലൂടെയാണെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. വെള്ളിയാഴ്ച എയർപോർട്ട് ഗാർഡനിൽ നടന്ന ആൻറിെജൻ ടെസ്റ്റിൽ പള്ളിക്കൽ പഞ്ചായത്ത്, കൊണ്ടോട്ടി നഗരസഭ എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് പേർക്ക് പോസിറ്റിവായിരുന്നു.
മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട തൊഴിലാളികളും അവരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ക്കാണ് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. അേതസമയം കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികളായ കുഴിമണ്ണ സ്വദേശിക്കും പള്ളിക്കല്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചുദിവസത്തിനിടെ നഗരസഭ പ്രദേശത്ത് 38 പോസിറ്റിവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പരിശോധനകള്‍ കൂടുന്നതിന് അനുസരിച്ച് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുന്നു എന്നത് കൊണ്ടോട്ടി പ്രദേശത്തെ ആശങ്കയിലാഴ്ത്തുകയാണ്.
കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം. ഇതിെൻറ ഭാഗമായി നഗരസഭയിലെ അവശ്യസാധനങ്ങല്‍ വില്‍ക്കുന്ന കടകളുടെ സമയം രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ടുവരെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നഗരസഭ പ്രദേശം കെണ്ടയിൻമെൻറ് സോണായി പ്രഖ്യാപിച്ചത് മുതല്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴ് വരെയായിരുന്നു പ്രവര്‍ത്തന സമയം. ഇതാണ് പ്രവര്‍ത്തന സമയം കുറച്ച് പരിമിതപ്പെടുത്തിയിരിക്കുന്നത്.
കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണത്തിലാണ് നഗരസഭ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സൂപ്രണ്ടും മൂന്ന് ജീവനക്കാരും മാത്രമാണ് ഇപ്പോള്‍ നഗരസഭയില്‍ ജോലിക്കായുള്ളത്. മുഴുവന്‍ കൗണ്‍സിലര്‍മാരും സെക്രട്ടറിയടക്കമുള്ള നഗരസഭ ജീവനക്കാരും ഇപ്പോള്‍ ക്വാറൻറീനിലാണ്.
പരിശോധന സൗകര്യങ്ങളുടെ അപര്യാപ്തത വിമര്‍ശനത്തിനിടയാക്കുന്നു
കൊണ്ടോട്ടി: നഗരസഭ പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുമ്പോഴും വേണ്ടത്ര പരിശോധന സൗകര്യങ്ങള്‍ ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് വ്യാപക തോതിലുള്ള പരിശോധന സംവിധാനം അധികൃതര്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവില്‍ എയർപോര്‍ട്ട് ഗാര്‍ഡനിൽ പരിശോധന സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍, ഇത് അപര്യാപ്തമാണെന്നാണ് നാട്ടുകാരുടെ പരാതി. മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികളെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും പരിശോധിക്കാനുള്ള സൗകര്യം വേണമെന്നാണ് ആവശ്യം. നാനൂറോളം തൊഴിലാളികളാണ് മാര്‍ക്കറ്റില്‍ ജോലിചെയ്തിരുന്നത്.
സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന്
കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ കോവിഡ് സാമൂഹിക വ്യാപന ഭീഷണിയില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡൻറ് പി.എ. ജബ്ബാര്‍ ഹാജിയും ജനറല്‍ സെക്രട്ടറി അഷറഫ് മടാനും ആവശ്യപ്പെട്ടു. പരിശോധനകൾക്ക് വിപുലമായ സൗകര്യമൊരുക്കണമെന്നും പരിശോധന എണ്ണം വര്‍ധിപ്പിക്കണമെന്നും എം.എല്‍.എ അടക്കം ആവശ്യപ്പെട്ടിട്ടും ഇതിന് അനുകൂലമായ ഒരു തീരുമാനവും സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്ന് ഇവർ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.