ദയാബായി സമരം: സര്‍ക്കാര്‍ ജനാധിപത്യ മര്യാദ പാലിക്കണം -അനൂപ് ജേക്കബ് എം.എൽ.എ

 കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി തേടി ദയാബായി നടത്തി വരുന്ന നിരാഹാര സമരം പത്ത് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകാത്തത് ജനാധിപത്യ മര്യാദകള്‍ പാലിക്കാതെയുള്ള നിഷേധാത്മക നിലപാടാണെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്‌) പാര്‍ട്ടി ലീഡര്‍ അനൂപ്‌ ജേക്കബ്‌ എം.എല്‍.എ.

പതിനൊന്നാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിത ബാധിതര്‍ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടിയുള്ള ദയാബായിയുടെ സമരത്തിന് നേരെ ജനാധിപത്യ മര്യാദ പാലിക്കാതെ നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ദുരിത ബാധിതര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതും ജില്ലക്കായി ആരംഭിച്ച മെഡിക്കല്‍ കോളജ് നാളിതുവരെ പ്രവര്‍ത്തന സജ്ജമാക്കാത്തതും സര്‍ക്കാറിന്റെ വീഴ്ചയാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി.

Tags:    
News Summary - Dayabai strike: Government should follow democratic etiquette -Anoop Jacob MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.