ഒമാനിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി

ബംഗളൂരു: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട കോന്നി സ്വദേശിയുടെ മൃതദേഹവുമായ് ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകർ ബംഗളൂരുവിൽനിന്ന്​ റോഡ് മാർഗം നാട്ടിലേക്ക് പുറപ്പെട്ടു. മസ്കറ്റിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന കോന്നി കരിക്ക് പൊയ്ക്ക മീത്തൽ രാജേന്ദ്രൻ നായരുടെയും രത്നമ്മയുടെയും മകൻ ഭാസ്കരൻ നായർ (57) കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്.

മസ്കത്ത് കെ.എം.സി.സി പ്രവർത്തകൻ ഷമീറി​​െൻറ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാൻ ഏർപ്പാട് ചെയ്തത്. ശനിയാഴ്ച വൈകുന്നേരം ഖത്തർ എയർവെയ്സ് കാർഗോ വിമാനത്തിൽ ബംഗളൂരു വിമാനത്താവളത്തിൽ എത്തിയ മൃതദേഹം കെ.എം.സി.സി പ്രവർത്തകർ ഏറ്റുവാങ്ങി.

തുടർന്ന് ആംബുലൻസിൽ സ്വദേശമായ കോന്നിയിലേക്ക് പുറപ്പെട്ടു. ഡ്രൈവർ ഹനീഫി​​െൻറ കൂടെ ഫായിസ് കമ്മനഹള്ളി, പാലിയേറ്റീവ് ഡ്രൈവർ റംഷാദ് എന്നിവരും സഹായത്തിനുണ്ട്.

Tags:    
News Summary - dead body of malayali take to kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.