മണ്ണാർക്കാട്: വായ്ക്കകത്ത് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ ഗർഭിണിയായ കാട്ടാന ചരിഞ്ഞ കേസിൽ മൂന്നാം പ്രതിക്ക് ജാമ്യം.
ടാപ്പിങ് തൊഴിലാളി മലപ്പുറം എടവണ്ണ ഓടക്കയം സ്വദേശി വിത്സനാണ് (35) ജാമ്യം ലഭിച്ചത്. 50,000 രൂപക്ക് തുല്യമായ രണ്ട് ആൾജാമ്യത്തിലാണ് ജാമ്യമനുവദിച്ചത്. വനംവകുപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ഇയാൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
സ്ഫോടകവസ്തു അനധികൃതമായി കൈവശം വെച്ച് ദുരുപയോഗം ചെയ്ത കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ഈ കേസിൽ ജാമ്യം അനുവദിച്ചത്.
തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായിൽ മുറിവുണ്ടായതിനെത്തുടർന്ന് അവശനിലയിലായ കാട്ടാന മേയ് 27ന് വൈകീട്ടാണ് അമ്പലപ്പാറ തെയ്യംകുണ്ടിലെ വെള്ളിയാർ പുഴയിൽ ചരിഞ്ഞത്.
വനംവകുപ്പും പൊലീസും സംയുക്തമായാണ് ഈ സംഭവത്തിൽ അന്വേഷണം നടത്തുന്നത്. കേസിലെ മുഖ്യപ്രതികളെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.