പത്തനംതിട്ട: കോവിഡ് വാക്സിൻ സ്വീകരിച്ച യുവതി മരിച്ചെന്ന പരാതിയിൽ ആന്തരാവയവങ്ങളുടെ സാമ്പിൾ രാസപരിശോധന ഫലത്തിെൻറ അടിസ്ഥാനത്തിൽ ഉചിത അന്വേഷണം നടത്തുമെന്ന് അടൂർ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
പരാതി വിഷയത്തിൽ വിദഗ്ധാഭിപ്രായം കൂടാതെ സ്ഥിരീകരണത്തിലെത്താൻ കഴിയില്ലെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.കൈപ്പട്ടൂർ സ്വദേശി രഞ്ജിത്ത് രാജ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരെൻറ ഭാര്യ വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന് 2021 ആഗസ്റ്റ് മൂന്നിന് കോവിഷീൽഡ് വാക്സിൻ എടുത്തിരുന്നു.
ആഗസ്റ്റ് 23ന് മരിച്ചു. സംഭവദിവസം 94 പേർ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫിസർ കമീഷനെ അറിയിച്ചു. വള്ളിക്കോട് പഞ്ചായത്തിൽ ആർക്കും തന്നെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.