കോട്ടയം: മുന്‍ ആഭ്യന്തരമന്ത്രിയും എം.എൽ.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണിയുമായി ലഭിച്ച ഊമക്കത്തിനെക്കുറിച്ച് കോട്ടയം വെസ്റ്റ് െപാലീസ് അന്വേഷണം ആരംഭിച്ചു. കോടിമതയിലെ വസതിയിലെത്തി അന്വേഷണസംഘം അദ്ദേഹത്തിെൻറ മൊഴി രേഖപ്പെടുത്തി. കോട്ടയത്തിെൻറ ചുമതലയുള്ള ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം കോട്ടയം ഡിവൈ.എസ്.പി എം. അനിൽകുമാറിെൻറ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്തെന്നും ഡിവൈ.എസ്.പി അറിയിച്ചു.
ഭീഷണിക്കത്തിന് പിന്നിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളാണെന്ന് സംശയിക്കുന്നതായി തിരുവഞ്ചൂർ പൊലീസിനോട് പറഞ്ഞു. അതിനിടെ, കത്തിെൻറ അസ്സൽ കോപ്പി തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഇതിനുപിന്നിലെ വസ്തുത പുറത്തുകൊണ്ടുവരേണ്ടത് സര്‍ക്കാറാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കത്തിെൻറ ഉറവിടം കണ്ടെത്തണം. ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിെൻറ ഭാഗമായാണ് കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്.
കേസിൽ സര്‍ക്കാർ തീരുമാനം അറിഞ്ഞശേഷം കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.