ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ വിമർശനവുമായി നിയുക്ത എം.പി യും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറുമായ ഡീൻ കുര്യാക്കോസ്. അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവന അർഹിക്കുന്ന അവജ്ഞ യോടെ തള്ളുന്നു. പ്രസ്താവന മറ്റ് ഉദ്ദേശത്തോടെയുള്ളതാണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
അബ്ദുല്ലക്കുട്ടിയുടെ വി.എം. സുധീരനെതിരായ പ്രസ്താവനക്കെതിരെ പാർട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വി. മുരളീധരനെ കേന്ദ്ര മന്ത്രിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
മോദിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട അബ്ദുല്ലക്കുട്ടിക്കെതിരെ കോൺഗ്രസ് മുഖപത്രമായ വീക്ഷണം രൂക്ഷ വിമർശനം നടത്തിയിരുന്നു. എന്നാൽ, വീക്ഷണത്തിൽ വന്ന ലേഖനം അംഗീകരിക്കാനാവില്ലെന്നും ചിലർ വ്യക്തിവിരോധം തീർക്കാൻ ശ്രമിക്കുകയാണെന്നുമാണ് അബ്ദുല്ലക്കുട്ടി പ്രതികരിച്ചത്. ബി.ജെ.പിയിലേക്ക് പോകുന്ന കാര്യം സ്വപ്നത്തിൽ പോലും ആലോചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മോദിയെ പ്രകീർത്തിച്ചത് പിൻവലിക്കില്ലെന്ന നിലപാടിലാണ് അബ്ദുല്ലക്കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.