അരൂർ: ആഴക്കടൽ മത്സ്യബന്ധനത്തിനു വിദേശകമ്പനിയുമായി കരാറുണ്ടാക്കിയെന്ന അഭ്യൂഹത്തിൽ അരൂരിെൻറ കായലോരങ്ങളിലും കടലോരത്തുമുള്ള മത്സ്യത്തൊഴിലാളികളിൽ ആശങ്ക. ഇടതു മത്സ്യത്തൊഴിലാളി യൂനിയനുകൾ വിദേശ ട്രോളറുകൾക്കെതിരെ നിരന്തര പോരാട്ടമാണ് നടത്തിയിരുന്നത്.
എന്നാൽ, സ്വന്തം സർക്കാർ തന്നെ വിദേശ കമ്പനിയുമായി ആഴക്കടൽ മത്സ്യബന്ധനത്തിനു കരാറുണ്ടാക്കിയെന്നത് ഇടതു മത്സ്യത്തൊഴിലാളി സംഘടനകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. പള്ളിപ്പുറം വ്യാവസായ പാർക്കിൽ മത്സ്യ സംസ്കരണ-കയറ്റുമതി യൂനിറ്റിന് നാല് ഏക്കർ സ്ഥലം അനുവദിച്ചത് വിദേശ കമ്പനിക്ക് ആണെന്ന് അറിഞ്ഞതും ഇടതു യൂനിയനുകളിൽ പ്രതിഷേധം വ്യാപിപ്പിച്ചിട്ടുണ്ട്.
400 ട്രോളറുകളും അഞ്ച് മദർ ഷിപ്പുകളും ഏഴ് ഹാർബറുകളിൽ സ്വന്തമായി െബർത്തുകളും സ്ഥാപിച്ച് ആഴക്കടൽ മത്സ്യബന്ധനത്തിെൻറ മറവിൽ തീരക്കടൽ കൊള്ളയടിക്കാനുള്ള ഗൂഢശ്രമത്തിെൻറ ഭാഗമാണ് ഈ ഭൂമി കൈമാറ്റമെന്ന് മത്സ്യത്തൊഴിലാളികൾ സംശയിക്കുന്നു.
1991 മുതൽ മത്സ്യത്തൊഴിലാളി സമൂഹം ഒന്നാകെ ട്രോളറുകൾക്ക് എതിരായി സന്ധി ഇല്ലാതെ സമരം ചെയ്യുകയായിരുന്നു. മുൻ എം.പിയും മത്സ്യത്തൊഴിലാളി ഫെഡറേഷൻ എ.െഎ.ടി.യു.സി സംസ്ഥാന പ്രസിഡൻറുമായ ടി.ജെ. ആഞ്ചലോസിെൻറ ജീവിതം മുഴുവൻ ട്രോളർ വിരുദ്ധ സമരത്തിലായിരുന്നു.
അമേരിക്കൻ കമ്പനിയുമായി കേരളത്തിലെ പൊതുമേഖലാ സ്ഥാപനം ഉണ്ടാക്കിയ എം.ഒ.യു നിരുപാധികം പിൻവലിക്കണമെന്നും ആ കമ്പനിക്ക് ചേർത്തലയിൽ വസ്തു അനുവദിച്ചിട്ടുണ്ടെങ്കിൽ അത് റദ്ദുചെയ്യണമെന്നും ഒാൾ ഇന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ ദേശീയ കൗൺസിൽ അംഗം ജോയ് സി. കമ്പക്കാരൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.