തൃശൂർ: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ എഴുത്തുകാരി ശ്രീകേരളവര്‍മ കോളജിലെ മലയാളം അധ്യാപിക ദീപ നിശാന്തിെൻറ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി.
തൃശൂർ ഫസ്റ്റ് ക്ലാസ് മൂന്നാം നമ്പർ മജിസ്ട്രേട്ടാണ് മൊഴി രേഖപ്പെടുത്തിയത്. മറ്റാരുടെയോ നഗ്നചിത്രത്തില്‍ തെൻറ മുഖം മോര്‍ഫ് ചെയ്ത് നവമാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും കാണിച്ച് ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് എടുത്ത കേസിെൻറ തുടർച്ചയായാണ് മൊഴി കൊടുത്തത്. ഫേസ്ബുക്കിെൻറ മറുപടിക്കായി പൊലീസ് കാത്ത് നിൽക്കുന്നതിനിടെയാണ് പൊലീസ് നിർദേശമനുസരിച്ച് മജിസ്ട്രേട്ടിന് രഹസ്യമൊഴി നൽകിയത്.
കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ സ്ഥാപിച്ച എം.എഫ്. ഹുസൈെൻറ സരസ്വതി പെയിൻറിങ് ഉള്‍പ്പെടുത്തിയ ഫ്ലക്സിനെ അനുകൂലിച്ച് ദീപ നിശാന്ത് ഫേസ്ബുക്കില്‍ അഭിപ്രായ പ്രകടനം നടത്തിയതാണ് സംഘ്പരിവാർ അനുകൂലികളെ പ്രകോപിപ്പിച്ചത്. ഹുസൈെൻറ രചന ദൈവമെന്ന വിശേഷണമല്ലെന്നും പൗരാണിക ഹിന്ദു സ്ത്രീ ദൈവങ്ങൾ നഗ്നരാണെന്നും ചിത്രങ്ങൾ സഹിതം ദീപ ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടിരുന്നു.
ഇതേതുടർന്നാണ് ദീപക്കെതിരെ സംഘ്പരിവാർ അനുകൂലികൾ സൈബര്‍ ആക്രമണമാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.