കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥിനിക്ക് വാട്സ്ആപ്പിലൂടെ അപകീർത്തികരമായ സന്ദേശം അയച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. അനാട്ടമി വിഭാഗം അസി. പ്രഫസറെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. പരാതിയെത്തുടർന്ന് അധ്യാപകനെ ക്ലാസ് ചുമതലകളിൽനിന്ന് മാറ്റിനിർത്തിയിരുന്നു. എന്നാൽ, കുറ്റാരോപിതനായ അധ്യാപകന്റെ പേര് വെളിപ്പെടുത്താൻ മെഡിക്കൽ കോളജ് അധികൃതർ തയാറായില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് മെഡിക്കൽ കോളജ് വിദ്യാർഥി യൂനിയൻ പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ മുമ്പാകെ പരാതി നൽകിയത്. തുടർന്ന് ഡി.എം.ഇയുടെ നിർദേശപ്രകാരം ആഭ്യന്തര അന്വേഷണ കമ്മിറ്റി രൂപവത്കരിച്ച് അന്വേഷണം നടത്തുകയും വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യുകയുമായിരുന്നു. വെള്ളിയാഴ്ചയോടെ വിദ്യാർഥിനി പ്രിൻസിപ്പലിന് പരാതി എഴുതിനൽകുകയും പ്രിൻസിപ്പൽ അത് മെഡിക്കൽ കോളജ് പൊലീസിന് കൈമാറുകയും ചെയ്തു. അധ്യാപകനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.