തിരുവനന്തപുരം: പുതുതായി മുന്നണിയിൽ വന്ന കക്ഷികൾക്ക് ഘടകകക്ഷികൾ തോറ്റ സീറ്റാണ് വിട്ടുകൊടുക്കേണ്ടതെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'പാല സീറ്റ് വിട്ടുകൊടുക്കില്ല. കേരള കോൺഗ്രസ് വലിയ വോട്ട് ബാങ്കുള്ള പാർട്ടിയാണെന്ന് തോന്നിയിട്ടില്ല.
സർക്കാറിെൻറ ക്ഷേമപ്രവർത്തനങ്ങളുടെ നേട്ടമാണ് തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനും ലഭിച്ചത്. അല്ലാതെ അവർ വന്നതുകൊണ്ട് മുന്നണിക്ക് വലിയ നേട്ടമുണ്ടായിട്ടില്ല.' അവർക്ക് അവരുടേതായ തട്ടകങ്ങളിൽ നേട്ടമുണ്ടായിട്ടുണ്ടെന്നും എൽ.ഡി.എഫിനും അതിെൻറ പ്രയോജനം ഉണ്ടായെന്നും പീതാംബരൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.