കോഴിക്കോട്: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന പതിനായിരക്കണക്കിന് കർഷകർ നടത്തുന്ന സമരം രാഷ്ട്രീയ നാടകമാണെന്ന് സന്തോഷ് പണ്ഡിറ്റ്. സമരത്തിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരുടെ കൈയിലും ഒരു ലക്ഷത്തിെൻറ രണ്ടു മൊബൈൽ ഫോണും 50 ലക്ഷത്തിെൻറ ആഡംബരകാറുമുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. പഞ്ചാബിലെ കർഷകർ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെക്കുറിച്ച് തെൻറ നിരീക്ഷണം എന്ന വാക്കുകളോടെയാണ് സന്തോഷിെൻറ ഫേസ്ബുക്ക് പോസ്റ്റ്.
മണിമാളികയിൽ ജീവിക്കുന്ന കോടീശ്വരന്മാരാണ് കർഷക സമരത്തിൽ പെങ്കടുക്കുന്നത്. ഇവരാണോ ഇന്ത്യയിലെ ദരിദ്ര്യ കർഷകർ. പ്രതിഷേധിക്കുന്നവർ കർഷകരല്ല പണം തട്ടുന്ന ഇടനിലക്കാരാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
കേരളം, ബംഗാൾ, ബീഹാർ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ പ്രതിഷേധം ഉയർത്താത്തത് കർഷകരുടെ നന്മക്ക് വേണ്ടിയാണ് ബില്ല് എന്നറിയാവുന്നതുകൊണ്ടാണെന്നും സേന്താഷ് പണ്ഡിറ്റ് പറയുന്നു.
സമരം നടത്തുന്നവർ പലരും ധനികരായ ഇടനിലക്കാരാണ്. നിയമം നടപ്പാക്കുന്നതിലൂടെ ഇടനിലക്കാർക്ക് മാത്രമാണ് നഷ്ടം സംഭവിക്കുക. സമരം നടത്തുന്നവരിൽ പലരും ഖാലിസ്ഥാൻ വാദികളാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞുവെക്കുന്നു.
കർഷകരെ തെറ്റിദ്ധരിപ്പിച്ച് ഇടനിലക്കാർക്ക് കമീഷൻ അടിക്കാൻ പറ്റാത്തതിെൻറ ദേഷ്യമാണ് സമരത്തിന് പിന്നിലുള്ളതെന്നും ഇന്ത്യയിലെ ഭൂരിഭാഗം കർഷകരും നിയമത്തിൽ സന്തോഷവാൻമാരാണെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.