കൊല്ലം: പറയാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യമെന്ന് പ്രഫ. എം.കെ. സാനു. എസ്.എൻ.ഡി.പി യോഗം, എസ്.എന്‍ ട്രസ്റ്റ് സംരക്ഷണസമിതി സംഘടിപ്പിച്ച വിമോചന പ്രഖ ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലുഷിതമായ ഇന്നത്തെ അന്തരീക്ഷത്തില്‍ കാലം ആവശ്യപ്പെടുന്നത് സംവാദത്തിെൻറ നവീന സംസ്കാരമായ ശ്രീനാരായണ ധര്‍മത്തെയാണ്. ജാതി-മത ചിന്തകള്‍ ദുഷ്ടലാക്കോടെ നിലനില്‍ക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ രക്ഷിക്കേണ്ട സന്ദര്‍ഭമാണിത്. ജാതി ഏതായാലും മനുഷ്യന് നന്നായാല്‍ മതിയെന്ന ഗുരുവിെൻറ പ്രബോധനത്തിന് ഈ കാലഘട്ടത്തില്‍ ഏറെ പ്രാധാന്യമുണ്ട്. എല്ലാ സമുദായങ്ങളും പരസ്പരം സ്നേഹിച്ചാല്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാവും.
പൊതുപ്രവര്‍ത്തനത്തില്‍ അധര്‍മം കാട്ടുന്നവരെ ജനാധിപത്യമാര്‍ഗത്തിലൂടെ ഒഴിവാക്കണം. പൊതുമുതല്‍ മോഷ്ടിക്കുന്നത് അധര്‍മമാണ്. ജന്മന കുറ്റക്കാരായ ചിലര്‍ വഴിതെറ്റി മനുഷ്യവര്‍ഗത്തില്‍ വന്നുചേര്‍ന്നതാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ മാത്രമല്ല സ്വന്തം ജീവിതത്തില്‍കൂടി തെറ്റ് തിരുത്തുമ്പോഴാണ് വിമോചനം പൂര്‍ണമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.