ജനാധിപത്യ മഹിളാ അസോസിയേഷൻ: പി.കെ ശ്രീമതി ദേശീയ പ്രസിഡന്റ്, മറിയം ധാവ്ളെ ജനറൽ സെക്രട്ടറി

തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റായി പി.കെ ശ്രീമതി യെ തിരഞ്ഞെടുത്തു. മറിയം ധാവ്ളെയെ ജനറല്‍ സെക്രട്ടറിയായും എസ്. പുണ്യവതിയെ ട്രഷററായും തെരഞ്ഞെടുത്തു. 103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയറ്റിനെയും തിരുവനന്തപുരത്ത് നടന്ന ദേശീയ സമ്മേളനം തെരഞ്ഞെടുത്തു.

കേരളത്തില്‍ നിന്ന് കെ.കെ ശൈലജ, പി. സതീ ദേവി, സൂസന്‍ കോടി, പി.കെ സൈനബ എന്നിവര്‍ ഉള്‍പ്പെടെ 15 വൈസ് പ്രസിഡന്റുമാരുണ്ട്. സി എസ്. സുജാത, എന്‍. സുകന്യ എന്നിവരടക്കം ഒന്‍പത് സെക്രട്ടറിമാരുണ്ട്. കെ.കെ ലതിക, ഇ. പത്മാവതി എന്നിവരാണ് കമ്മറ്റിയിലെ കേരളത്തിൽ നിന്നുള്ള പുതുമുഖങ്ങള്‍.

1998ല്‍ സുശീല ഗോപാലന്‍ ജനറല്‍ സെക്രട്ടറിയായശേഷം കേരളത്തിൽ നിന്ന് സംഘടനയുടെ പ്രധാന ഭാരവാഹിത്വം ലഭിക്കുന്ന ആദ്യത്തെയാളാണ് പി.കെ ശ്രീമതി. സുഭാഷിണി അലി, മാലിനി ഭട്ടാചാര്യ, രമാ ദാസ്, യു. വാസുകി, സുധ സുന്ദരരാമന്‍, ജഹനാര ഖാന്‍, കീര്‍ത്തി സിങ്, രാംപാരി, ദെബോലീന ഹെംബ്രാം, രമണി ദേബ് ബര്‍മ, ജഗന്മതി സാങ്വാന്‍ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍.

കൃഷ്ണ രക്ഷിത്, രമാ ദേവി, താപസി പ്രഹരാജ്, ഝര്‍ണാ ദാസ്, കനിനിക ഘോഷ്, ആശാ ശര്‍മ, പി. സുഗന്ധി എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും, മധു ഗാര്‍ഗ്, നിയതി ബര്‍മന്‍, ടി. ദേവി, മല്ലു ലക്ഷ്മി, സവിത, പ്രാചി ഹത്വേക്കര്‍, അര്‍ച്ചന പ്രസാദ് എന്നിവര്‍ അസിസ്റ്റന്റ് സെക്രട്ടറിമാരും ആയി തെരഞ്ഞെടുക്കപ്പെട്ടു. സമ്മേളനം ഇന്ന് വൈകീട്ട് നാലിന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - Democratic Women's Association: PK Sreemathi National President, Mariam Dhavle General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.