തിരുവനന്തപുരം: എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് തരംതാഴ്ത്തിയതോടെ സാേങ്കതിക സർവകലാശാല സിൻഡിക്കേറ്റംഗം പദവികളിൽനിന്ന് തെറിക്കും. കോട്ടയം ഗവ. എൻജിനീയറിങ് കോളജ് (രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി) പ്രിൻസിപ്പൽ ഡോ. സി. സതീഷ്കുമാറിനാണ് സിൻഡിക്കേറ്റംഗത്വവും ബോർഡ് ഒാഫ് ഗവേേണഴ്സ് അംഗത്വവും നഷ്ടപ്പെടുക.
പ്രിൻസിപ്പൽമാരുടെ പ്രതിനിധിയായാണ് സതീഷ് കുമാറിനെ സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്തത്. എ.െഎ.സി.ടി.ഇ നിശ്ചയിച്ച യോഗ്യതയില്ലാതെ പ്രിൻസിപ്പൽ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയ 18 പേരെ സുപ്രീംകോടതി വിധി പ്രകാരം കഴിഞ്ഞദിവസം തരംതാഴ്ത്തി സർക്കാർ ഉത്തരവായിരുന്നു. ഇതിൽ സതീഷ് കുമാറും സാേങ്കതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീയും സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയുള്ള ഡോ.ടി.പി. ബൈജുബായിയും ഉൾപ്പെടും. രാജശ്രീ 10 വർഷം പ്രഫസർ പദവിയിൽ ജോലി ചെയ്തതിനാൽ തരംതാഴ്ത്തൽ വൈസ്ചാൻസലർ പദവിയെ ബാധിക്കില്ലെന്നാണ് സൂചന.
സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ 961 അധ്യാപകർ എ.െഎ.സി.ടി.ഇ മാനദണ്ഡപ്രകാരം അയോഗ്യരാണെന്ന് സി.എ.ജി കണ്ടെത്തി സർക്കാറിനും സാേങ്കതിക സർവകലാശാലക്കും റിപ്പോർട്ട് നൽകിയിരുന്നു.
സർക്കാർ കോളജുകളിൽ 93ഉം എയ്ഡഡ് കോളജുകളിൽ 49ഉം സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിൽ 69ഉം സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ 750ഉം അധ്യാപകർ അയോഗ്യരാണെന്നായിരുന്നു കണ്ടെത്തൽ. സി.എ.ജി കണ്ടെത്തലിൽ നടപടി നിർദേശിക്കാൻ സർവകലാശാല നിയോഗിച്ച സിൻഡിക്കേറ്റിെൻറ അക്കാദമിക് ഉപ സമിതിയിലും സതീഷ്കുമാർ അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.